ഇരിങ്ങാലക്കുട: മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പെസഹ തിരുകര്‍മങ്ങള്‍ക്ക് ശേഷം താഴെക്കാട് തീര്‍ഥകേന്ദ്രത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ നിര്‍ഭാഗ്യവാന്‍മാരാണ്. സഹനങ്ങള്‍ ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണെന്നതാണ് ക്രൈസ്തവന്‍റെ ഏറ്റവും വലിയ പ്രത്യാശ.
പ്രതിസന്ധികളും സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റിവ് എനര്‍ജിയിലേക്കാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മേജർ ആര്‍ച്ച് ബിഷപ് പറഞ്ഞു.