• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയിറങ്ങും, ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ, രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ എൽഡിഎഫ്

by Web Desk 06 - News Kerala 24
March 29, 2024 : 9:05 am
in Kerala, News
0
A A
0
‘ഭാരത് മാതാ കീ ജയ് ‘മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്പ്. പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ മലബാറിൽ ഉൾപ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാൾ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ പിണറായിക്കുണ്ട്. മാസപ്പടിയിലെ ഇഡി കേസ് അടക്കം നിലനിൽക്കെ എന്ത് പറയുമെന്നതിൽ രാഷ്ട്രീയ കൗതുകമുണ്ട്.

ന്യൂനപക്ഷ പോക്കറ്റുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരിട്ടിറങ്ങിയ ഭരണഘടന സംരക്ഷണ റാലികൾ ഏൽക്കേണ്ടിടത്ത് ഏറ്റെന്ന വിലയിരുത്തലോടെയാണ് സിപിഎമ്മും ഇടതുമുന്നണിയും രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങുന്നത്. ഇനി ഊന്നൽ ഇഡിയെ മുൻനിർത്തി കേന്ദ്രസർക്കാർ പയറ്റുന്ന രാഷ്ട്രീയ കളികൾക്കുള്ള മറുമരുന്നിലാണ്. മാസപ്പടിമുതൽ മസാലാ ബോണ്ട് വരെ ഇഡിയുടെ വാൾ തലക്ക് മുകളിൽ നിൽക്കെ പ്രതിരോധ പോരിനും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിട്ടിറങ്ങുകയാണ്.

മാർച്ച് 30 മുതൽ ഏപ്രിൽ 23 വരെ നീളുന്ന കേരള പര്യടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന 60 പൊതു യോഗങ്ങളുണ്ടാകും. അതായത് 20 മണ്ഡലങ്ങളിൽ ഓരോന്നിലും മൂന്ന് പരിപാടികളിൽ വീതമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇഡി അടക്കം ദേശീയ അന്വേഷണ ഏജൻസികളെ വച്ച് നടത്തുന്ന പകപോക്കൽ രാഷ്ട്രീയം തുറന്ന് പറയും, കേന്ദ്രത്തിലൊന്നും കേരളത്തിൽ മറ്റൊന്നും എന്നമട്ടിൽ നിൽക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിക്കും. കടമെടുപ്പ് പരിധി വെട്ടിയ കേന്ദ്ര നടപടികളും കേരളം മുൻകയ്യെടുത്ത് നടത്തുന്ന നിയമ പോരാട്ടങ്ങളും ഊന്നിപ്പറയും.

രാഷ്ട്രീയം പറഞ്ഞ് വോട്ട് ഉറപ്പിക്കാനിറങ്ങുന്ന മുഖ്യമന്ത്രിക്ക് പാർട്ടിയും മുന്നണിയും മാത്രമല്ല സമാന്തര മാധ്യമ സംവിധാനത്തിന്റെ ആകെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. സുസജ്ജമായ സോഷ്യൽ മീഡിയ സംഘം രണ്ട് വർഷമായി സജീവമാണെങ്കിലും താഴെത്തട്ടിൽ വരെ അതിന്റെ സ്വാധീനമെത്തും വിധം പ്രവർത്തന ശൈലിയിലും സിപിഎം അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്.

ഇഡി കേസെടുത്തതോടെ മാസപ്പടി വിവാദം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില പ്രധാന ചര്‍ച്ചയാണ്. കേന്ദ്ര നയത്തോടുള്ള ഇരട്ടത്താപ്പ് പരസ്പരം ആരോപിച്ചാണ് സര്‍ക്കാരും പ്രതിപക്ഷവും പിടിച്ച് നിൽക്കുന്നത്. കേന്ദ്രത്തിന്‍റെ നയസമീപനങ്ങളെ തെരഞ്ഞെടപ്പ് വേദിയിൽ തുറന്നുകാട്ടാനിറങ്ങുന്ന മുഖ്യമന്ത്രി മാസപ്പടിയിൽ എന്ത് പറയുമെന്നതിലുമുണ്ട് രാഷ്ട്രീയ കൗതുകം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മക കല്യാണവും പീഡനവും; നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി ചുമത്തി

Next Post

ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ

ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ

രാഹുൽ ​ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് എംഎൽഎമാർ

1700 കോടി നികുതി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു, ദാരുണ സംഭവം ദക്ഷിണാഫ്രിക്കയിൽ

45 മരണം, രക്ഷപ്പെട്ടത് എട്ടുവയസുകാരി മാത്രം; ബസ് അപകടത്തില്‍ വിശദമായ അന്വേഷണമെന്ന് ദക്ഷിണാഫ്രിക്കന്‍ മന്ത്രി

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിലെത്തും; യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ

ഇസ്രയേലിന് ഐസിജെയുടെ കര്‍ശന നിര്‍ദേശം: ‘ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം’

ഇസ്രയേലിന് ഐസിജെയുടെ കര്‍ശന നിര്‍ദേശം: 'ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021