തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു. കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ, ബിജെപിയെ തോൽപിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറന്ന് കാട്ടണമെന്നും കേരളത്തിലെ ബിജെപി പ്രവർത്തകരോട് മോദി നടത്തിയ സംവാദത്തിൽ നിർദേശിച്ചു. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.