ദില്ലി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019, 2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്.
ദേശിയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019-ൽ, സ്ത്രീകൾക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020-ൽ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലൂടെ അറിയിച്ചത്.