• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം

by Web Desk 04 - News Kerala 24
April 1, 2024 : 7:57 pm
in Kerala, News
Reading Time: 1 min read
0
A A
0
‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. സൗമ്യനായ ലിബറൽ ഫോറിൻ സർവിസ് ഓഫിസറിൽനിന്ന് ജയശങ്കർ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും വക്താവായി മാറിയെന്ന് ചിദംബരം പരിഹസിച്ചു.

കച്ചത്തീവ് ദ്വീപിനെ ഒരു ശല്യമായാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കണ്ടിരുന്നതെന്ന് ജയശങ്കർ കുറ്റപ്പെടുത്തിയിരുന്നു. ശ്രീലങ്കക്കു കച്ചത്തീവ് കൈമാറാൻ നെഹ്റു ആഗ്രഹിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപ് വിട്ടുനൽകാൻ ഇടയാക്കിയതു കോൺഗ്രസ് സർക്കാറിന്റെ പിടിപ്പുകേടാണെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശിച്ചിരുന്നു.

കച്ചത്തീവിനെ തെര‍ഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള ബി.ജെ.പി നീക്കത്തിനിടെയാണ് എക്സ് പ്ലാറ്റ്ഫോമിൽ ചിദംബരം വിമർശനവുമായി രംഗത്തെത്തിയത്. ‘കഴിഞ്ഞ 50 വർഷമായി മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നത് ശരിയാണ്. അതുപോലെ, നിരവധി ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതത് സർക്കാറുകൾ ശ്രീലങ്കയുമായി ചർച്ച നടത്തി നമ്മുടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു’ -ചിദംബരം കുറിച്ചു.

ജയശങ്കർ വിദേശകാര്യ ഉദ്യോഗസ്ഥനായിരുന്നപ്പോഴും വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരിക്കുമ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിനും ഡി.എം.കെക്കുമെതിരെ ആഞ്ഞടിക്കാൻ ഇപ്പോൾ എന്തു മാറ്റമാണ് സംഭവിച്ചത്? വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും ബി.ജെ.പി അധികാരത്തിലിരുന്നപ്പോഴും തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലായിരുന്നപ്പോഴും മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിരുന്നില്ലേ? മോദി അധികാരത്തിലിരിക്കുന്ന 2014 മുതൽ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിരുന്നില്ലേയെന്നും ചിദംബരം ചോദിച്ചു. 1974ൽ ആണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് ഇന്ത്യ വിട്ടുനൽകിയത്.

ജയശങ്കറിന്‍റെ പരാമർശത്തെ ചോദ്യം ചെയ്ത് ജയറാം രമേശും രംഗത്തുവന്നിരുന്നു. ‘പാർലമെന്റിൽ കച്ചത്തീവ് വിഷയം വീണ്ടുംവീണ്ടും ഉന്നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല, നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. എത്രയും നേരത്തേ അതു കൈമാറുന്നുവോ അത്രയും നല്ലതെന്നാണ് നെഹ്റു ചിന്തിച്ചത്’ -എന്നാണ് ജയശങ്കർ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖത്തർ സ്റ്റാർസ് ലീഗ്: ചരിത്രം കുറിച്ച് മലയാളി താരം തഹ്സിന്റെ അരങ്ങേറ്റം

Next Post

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ച സി.രാധാകൃഷ്ണന് പിന്തുണയുമായി സേതു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ച സി.രാധാകൃഷ്ണന് പിന്തുണയുമായി സേതു

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ച സി.രാധാകൃഷ്ണന് പിന്തുണയുമായി സേതു

കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ

കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ

ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ യാത്ര ചെയ്തതിന് ബിൽ 1.03 കോടി രൂപ; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ യാത്ര ചെയ്തതിന് ബിൽ 1.03 കോടി രൂപ; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

വി.ഡി. സതീശനും കൂട്ടരും എസ്.ഡി. പി.ഐ​.യെ പിൻതുടരുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ

വി.ഡി. സതീശനും കൂട്ടരും എസ്.ഡി. പി.ഐ​.യെ പിൻതുടരുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ

ഹജ്ജ് വളന്റിയർ അനുപാതം പുനഃക്രമീകരിച്ചു; ഇനി 200 പേര്‍ക്ക് ഒരാൾ

ഹജ്ജ് വളന്റിയർ അനുപാതം പുനഃക്രമീകരിച്ചു; ഇനി 200 പേര്‍ക്ക് ഒരാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021