• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെജ്രിവാൾ 1987ലെ ബലാത്സംഗക്കേസ് പ്രതിയല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

by Web Desk 04 - News Kerala 24
April 2, 2024 : 10:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കെജ്രിവാൾ 1987ലെ ബലാത്സംഗക്കേസ് പ്രതിയല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ കെജ്രിവാളിനെതിരായ ഒരു പത്രവാർത്തയുടെ ചിത്രം പ്രചരിക്കുകയാണ്. 1987ൽ കെജ്രിവാൾ ഖരഗ്പൂർ ഐ.ഐ.ടിയിൽ പഠിക്കുമ്പോൾ ഒരു ബലാത്സംഗക്കേസിൽ പിടിയിലായി എന്ന വാർത്തയാണ് പ്രചരിക്കുന്നത്. എന്താണ് ഇതിന്‍റെ യാഥാർഥ്യം?

പ്രചരിക്കുന്ന വാർത്ത ഇങ്ങനെ
1987 ജൂൺ എട്ടിലെ ‘ദ ടെലഗ്രാഫ്’ പത്രത്തിന്‍റേതെന്ന് തോന്നിക്കുന്ന കട്ടിങ്ങാണ് പ്രചരിക്കുന്നത്. ബലാത്സംഗക്കേസിൽ ഐ.ഐ.ടി വിദ്യാർഥി പ്രതി എന്നാണ് വാർത്തയുടെ തലക്കെട്ട്. പ്രദേശത്തുകാരിയായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഐ.ഐ.ടി വിദ്യാർഥിയായ 19കാരനായ അരവിന്ദ് കെജ്രിവാളിനെ ഹോസ്റ്റലിലെത്തി പൊലീസ് പിടികൂടി എന്നാണ് വാർത്തയിൽ പറയുന്നത്.

ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഈ വാർത്താചിത്രം ഇപ്പോൾ പ്രചരിക്കുന്നത്. ഫേസ്ബുക്, വാട്സപ്പ്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.

കെജ്രിവാൾ ബലാത്സംഗക്കേസ് പ്രതിയാണോ? അല്ല.
അരവിന്ദ് കെജ്രിവാൾ ഖരഗ്പൂർ ഐ.ഐ.ടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. എന്നാൽ, ബലാത്സംഗക്കേസിൽ പ്രതിയല്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്താ കട്ടിങ് വ്യാജമാണെന്ന് നിരവധി ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റുകൾ വഴി വ്യാജമായുണ്ടാക്കിയതാണ് അരവിന്ദ് കെജ്രിവാളിനെതിരായ ബലാത്സംഗ വാർത്തയെന്ന് ബൂം, ദ പ്രിന്‍റ്, ദ ക്വിന്‍റ് തുടങ്ങിയ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. നമുക്ക് ആവശ്യമായ വിവരങ്ങൾ നൽകിയാൽ അത് പത്രവാർത്താ രൂപത്തിൽ നിർമിച്ചുതരുന്ന വെബ്സൈറ്റുകളാണ് ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റുകൾ.

ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ഇത്തരത്തിലുള്ള ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റിലെത്തി സാംപിൾ ടെക്സ്റ്റ് കൊടുത്തപ്പോൾ കെജ്രിവാളിന്‍റെ വ്യാജ വാർത്തക്ക് സമാനമായ പത്ര കട്ടിങ് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച കട്ടിങ്ങിലെ മൂന്നാമത്തെ പാരഗ്രാഫും കെജ്രിവാളിന്‍റെ വാർത്തയിലെ മൂന്നാമത്തെ പാരഗ്രാഫും ഒരേപോലെയാണെന്ന് കണ്ടെത്തി. ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റിൽ ഏത് ടെക്സ്റ്റ് കൊടുത്താലും മൂന്നാം പാരഗ്രാഫായി ഒരേ അക്ഷരങ്ങൾ തന്നെയാണ് വരുന്നതെന്ന് ഇതുവഴി തെളിഞ്ഞു.

മാത്രവുമല്ല, കെജ്രിവാൾ മുമ്പ് കേസിൽ പ്രതിയായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അത് വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ, ഇത്തരമൊരു കേസിനെ കുറിച്ച് കെജ്രിവാളിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നില്ല.നേരത്തെ, 2020ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്തും കെജ്രിവാളിനെതിരെ ഇതേ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2018ലും ഇതേതരത്തിലുള്ള പ്രചാരണമുണ്ടായി.രാഹുൽ ഗാന്ധി നിരോധിത മയക്കുമരുന്നുകളുമായി പിടിയിൽ, ഭൂമിയിൽ അന്യഗ്രഹ ജീവികളിറങ്ങി തുടങ്ങിയ നിരവധി വ്യാജ വാർത്താ കട്ടിങ്ങുകൾ ഇതേ വെബ്സൈറ്റിൽ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

Next Post

തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു

എഐ ലോകത്ത് വന്‍ നീക്കം: ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

എഐ ലോകത്ത് വന്‍ നീക്കം: ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഇരിപ്പിടമില്ല, ജീവനക്കാർ സീറ്റ് ഷെയർ ചെയ്യണമെന്ന് ​ഗൂ​ഗിൾ

500 കോടി ഡോളര്‍ കേസ്: ഗൂഗിളിലെ ഈ സെര്‍ച്ച് വിവരശേഖരം നീക്കം ചെയ്യാന്‍ തീരുമാനം

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കെ കെ ശൈലജ മഗ്‍സെ അവാര്‍ഡ് വാങ്ങേണ്ടെന്ന് സിപിഎം; സിപിഎമ്മിൽ മഗ്‍സസെ അവാർഡ് വിവാദം

കെ കെ ശൈലജ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021