കല്പറ്റ< വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി മുന്നില്‍ തന്നെയുണ്ടാകുമെന്ന് പത്രിക സമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. മൂപ്പെനാട് ഹെലിപാടില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റ നഗരത്തിലൂടെ റോഡ് ഷോയുമായാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി കളക്ട്രേറ്റിലേക്ക് എത്തിയത്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് കളക്ട്രേറ്റിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ എത്തുന്നത്. മൂന്ന് സെറ്റ് പത്രികയാണ് രാഹുല്‍ സമര്‍പ്പിച്ചിരിക്കുന്നത്. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്പ്പിഎച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും റോഡ് ഷോയായാണ് പത്രിക നല്‍കാന്‍ ആനി രാജയും കളക്ടറേറ്റിലെത്തിയത്. മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍, സന്തോഷ് കുമാര്‍ എം പി, കെ കെ ഹംസ,തുടങ്ങിയ നേതാക്കളും ആനി രാജയ്‌ക്കൊപ്പമുണ്ടായിരുന്നു.