തിരുവനന്തപുരം > വര്‍ക്കല ബീച്ചില്‍ അവശനിലയില്‍ കണ്ടെത്തിയ വിദേശ വിനോദസഞ്ചാരി അന്‍ഷെലിക്ക (52) മരിച്ചു. റഷ്യന്‍ സ്വദേശിനിയാണ് മരിച്ചത്.തിരയില്‍ പെട്ട് അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. രാവിലെ തീരത്ത് പരിക്കേറ്റ നിലയില്‍ കിടന്ന ഇവരെ സര്‍ഫിംഗ് സംഘമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു