• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്രസകളെ പോലെ രാജ്യത്തെ ഗുരുകുലങ്ങളും അടച്ചുപൂട്ടുമോ​?; സുപ്രീംകോടതിയോട് അഭിഷേക് മനു സിങ്‍വി

by Web Desk 04 - News Kerala 24
April 5, 2024 : 7:43 pm
in India, News
Reading Time: 1 min read
0
A A
0
മദ്രസകളെ പോലെ രാജ്യത്തെ ഗുരുകുലങ്ങളും അടച്ചുപൂട്ടുമോ​?; സുപ്രീംകോടതിയോട് അഭിഷേക് മനു സിങ്‍വി

ന്യൂഡൽഹി: മത പഠനം മതേതരത്വത്തിനെതിരായ മത ശാസനകളാണെന്ന അലഹാബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി അങ്ങിനെയെങ്കിൽ ഹരിദ്വാറിലും ഋഷികേശിലും അടക്കം പ്രവർത്തിക്കുന്ന രാജ്യത്തെ ഗുരുകുലങ്ങളും അടച്ചുപൂട്ടുമോ എന്ന് സുപ്രീംകോടതിയോട് ചോദിച്ചു. മതപഠനം നടത്തുന്നതിനർഥം മതശാസനകൾ അടിച്ചേൽപിക്കലല്ലെന്നും മതപഠനം രാജ്യത്ത് കാലങ്ങളായി ഉള്ളതാണെന്നും ‘മാനേജേഴ്സ് അസോസിയേഷൻ -മദാരിസ് അറബിയ’ക്ക് വേണ്ടി ഹാജരായ സിങ്‍വി ഓർമിപ്പിച്ചു.

ഹരിദ്വാറിലും ഋഷികേശിലും നന്നായി പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഗുരുകുലങ്ങൾ നമുക്കുണ്ട്. തന്റെ പിതാവിന് അവിടെ നിന്നാണ് ബിരുദമുള്ളത്. മതാധ്യാപനങ്ങൾ പഠിപ്പിക്കുന്നതാണെന്ന് പറഞ്ഞ് ആ ഗുരുകുലങ്ങളൊക്കെയും ഇനി അടച്ചുപൂട്ടുമോ? 120 വർഷമായി വിദ്യാഭ്യാസ രംഗത്തുള്ളതാണ് യു.പിയിലെ മദ്രസകൾ. പൊടുന്നനെ അവ നിർത്തലാക്കുന്നത് 17 ലക്ഷം വിദ്യാർഥികളെയും പതിനായിരക്കണക്കിന് അധ്യാപകരെയും ബാധിക്കും. ഇത്ര​യും അധ്യാപകരും വിദ്യാർഥികളും എവിടെ പോകുമെന്ന് സിങ്‍വി ചോദിച്ചു.

മദ്രസകൾക്കെതിരായ ഹരജി നൽകിയ ആൾക്ക് അതിനുള്ള അവകാശമെന്താണെന്ന് ചോദിച്ച സിങ്‍വി ഹൈകോടതിയുടെ യുക്തിയും ചോദ്യം ചെയ്തു. ആധുനിക വിദ്യാഭ്യാസം യു.പി മദ്രസകളിൽ നൽകുന്നില്ലെന്ന് കോടതിയുടെ കണ്ടുപിടിത്തം സിങ്വി തള്ളി. കണക്കും സയൻസും ഹിന്ദിയും ഇംഗ്ലീഷും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. ഇതിനായി 1987ൽ നിയന്ത്രണവും 2004ൽ നിയമവും കൊണ്ടുവന്നു. നിയമം റദ്ദാക്കുന്നതോടെ മദ്രസകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കൂടിയാണ് ഇല്ലാതാകുന്നതെന്നും സിങ്‍വി വാദിച്ചു.

പൂർണമായ നടത്തിപ്പും സർക്കാർ ഫണ്ട് കൊണ്ടാണെങ്കിൽ മാത്രമേ ഭരണഘടനയുടെ 28-ാം അനഛേദ പ്രകാരം സർക്കാറുകൾക്ക് മദ്രസകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാകൂ എന്നും എന്നാൽ അതല്ല സ്ഥിതിയെന്നും മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗി ബോധിപ്പിച്ചു. പൂർണ സഹായമുള്ളതും ഭാഗിക സഹായമുളളതും ഒട്ടും സഹായമില്ലാത്ത സ്വകാര്യ മദ്രസകളും യു.പി മദ്രസ ബോർഡിന് കീഴിലുണ്ടെന്നും രോഹത്ഗി വ്യക്തമാക്കി.

യു.പിയിലെ 16,000 മദ്രസകളിൽ 500 എണ്ണത്തിന് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള സർക്കാർ സഹായം ലഭിക്കുന്നതെന്ന് അഡ്വ. മനേക ഗുരുസ്വാമി ബോധിപ്പിച്ചു. മുതിർന്ന അഭിഭാഷകരായ ഹുസേഫ അഹ്മദിയും പി.എസ് പട്വാലിയയും ഇതിന്റെ മദ്രസകൾക്കായി വാദമുഖങ്ങൾ നിരത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാസപ്പടി കേസ്​: കെ.എസ്.ഐ.ഡി.സി ഹരജി മേയ്​ 30ലേക്ക് ഹൈകോടതി​ മാറ്റി

Next Post

കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ അധിക്ഷേപം ഉണ്ടായപ്പോൾ മൗനിയായിരുന്നു -കെ.കെ. രമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ അധിക്ഷേപം ഉണ്ടായപ്പോൾ മൗനിയായിരുന്നു -കെ.കെ. രമ

കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ അധിക്ഷേപം ഉണ്ടായപ്പോൾ മൗനിയായിരുന്നു -കെ.കെ. രമ

കോട്ടയത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

കോട്ടയത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021