• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫേസ്‍ബുക്കിൽ പരിചയപ്പെട്ട ‘വ്യോമസേന ഉദ്യോഗസ്ഥൻ’; നേരിട്ടുള്ള കൂടിക്കാഴ്ച വൻ ചതിയായി മാറി, തട്ടിയത് ലക്ഷങ്ങൾ

by Web Desk 06 - News Kerala 24
April 8, 2024 : 6:27 am
in India, News
0
A A
0
റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

വ്യോമസേനാ ഉദ്യോഗസ്ഥനെന്ന് ഫേസ്‍ബുക്കിലൂടെ സ്വയം പരിചയപ്പെടുത്തിയ യുവാവിനോടുള്ള അടുപ്പം ചെന്നവസാനിച്ചത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിൽ. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകർത്തി അതുപയോഗിച്ചുള്ള ഭീഷണികളുടെ കെണിയിൽ വീണ് നാല് ലക്ഷത്തോളം രൂപയാണ് യുവതി ഇയാൾക്ക് കൈമാറിയത്. ഒടുവിൽ പരിചയപ്പെട്ടയാളുടെ പേരും ജോലിയും എല്ലാം വ്യാജമാണെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നാഗ്പൂർ സ്വദേശിനിയായ 36 വയസുകാരി ഏകദേശം നാല് വർഷം മുമ്പാണ് യുവാവിനെ ഫേസ്‍ബുക്ക് വഴി പരിചയപ്പെടുന്നത്. ശ്യാം വർമ എന്നായിരുന്നു ഫേസ്‍ബുക്ക് പ്രൊഫൈലിലെ പേര്. ഇന്ത്യൻ വ്യോമ സേനയിൽ ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഗുജറാത്തിലാണ് നിലവിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നും നാഗ്പൂരിലാണ് താമസമെന്നും യുവതിയോട് പറഞ്ഞു. അടുപ്പം വർദ്ധിച്ചതോടെ ഇരുവരും പരസ്പരം കാണാൻ തീരുമാനിച്ചു.

എന്നാൽ ഈ കൂടിക്കാഴ്ചയ്ക്കിടെ യുവാവ് തനിക്ക് കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തുവെന്നും ബോധരഹിതയായി വീണ തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നുമാണ് പരാതിയിൽ യുവതി ആരോപിക്കുന്നത്. പിന്നീട് ഈ ഫോട്ടുകളുടെ വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. പറയുന്നതെല്ലാം അനുസരിച്ചില്ലെങ്കിൽ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

നാല് ലക്ഷം രൂപയോളം പണമായും ചില സ്വർണം, വെള്ളി ആഭരണങ്ങളും യുവാവ് വാങ്ങിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ യുവാവ് വ്യോമസേനാ ജീവനക്കാരൻ അല്ലെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി മനസിലാക്കി. ശ്യാം സുപത്കർ എന്നായിരുന്നു അയാളുടെ യഥാർത്ഥ പേര്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ പൊലീസിനെ സമീപിച്ച് പരാതി നൽകി. ബലാത്സംഗം, സാമ്പത്തിക അപഹരണം തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

Next Post

ഫാമിൽ പണം നൽകാതെ രക്ഷപ്പെടാൻ ശ്രമം, ഉടമ പിന്നാലെ ഓടി വാഹനത്തിൽ തൂങ്ങിക്കിടന്നു; വലിച്ചിഴച്ച് പാഞ്ഞത് ഏറെ ദൂരം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ഫാമിൽ പണം നൽകാതെ രക്ഷപ്പെടാൻ ശ്രമം, ഉടമ പിന്നാലെ ഓടി വാഹനത്തിൽ തൂങ്ങിക്കിടന്നു; വലിച്ചിഴച്ച് പാഞ്ഞത് ഏറെ ദൂരം

സർക്കാ‍ർ ജോലി കാത്തിരുന്ന മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ അച്ഛന്റെ സാഹസം, തോക്ക് കേസിലെ പദ്ധതി പൊളിച്ചത് പൊലീസ്

സർക്കാ‍ർ ജോലി കാത്തിരുന്ന മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ അച്ഛന്റെ സാഹസം, തോക്ക് കേസിലെ പദ്ധതി പൊളിച്ചത് പൊലീസ്

വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

എല്ലാം ഒരു പോത്ത് കാരണം; നിരനിരയായി കൂട്ടിയിടിച്ചത് നിരവധി വാഹനങ്ങൾ, ആറ് പേർക്ക് പരിക്ക്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഐസിയു പീഡന കേസ്: നഴ്സിം​ഗ് ഓഫീസർ അനിതയുടെ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സജി യുഡിഎഫിലേക്ക് മടങ്ങിയേക്കില്ല; തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സജി മഞ്ഞക്കടമ്പിൽ

സജി യുഡിഎഫിലേക്ക് മടങ്ങിയേക്കില്ല; തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സജി മഞ്ഞക്കടമ്പിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021