കോഴിക്കോട് : കുതിരവട്ടം മാനസികാശുപത്രിയിൽ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇവിടെ തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പറയുന്നു. കിടക്കുന്ന ബെഞ്ചിനെ സംബന്ധിച്ച തർക്കമാണ് കയ്യങ്കളിയിൽ കലാശിച്ചത്. ഇന്നലെ രാത്രി 7നും 8നും ഇടയ്ക്ക് അഞ്ചാം വാർഡിലെ 10–ാം സെല്ലിലാണ് തർക്കം നടന്നതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തടവുകാർ തമ്മിലുണ്ടായ സംഘർഷമാണോ മരണകാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സംഘര്‍ഷത്തെ തുടർന്ന് സെല്ലിലുണ്ടായിരുന്ന രണ്ടുപേരെയും രണ്ട് സെല്ലുകളിലേക്ക് മാറ്റിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.