കണ്ണൂര്‍> പാനൂര്‍ സംഭവത്തില്‍ പാര്‍ടി നേതാക്കള്‍ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ സമീപനമെന്ന് മുഖ്യമന്ത്രി. കുറ്റവാളികളോട് മൃദുസമീപനം കാണിക്കുന്നതാണ് തെറ്റെന്നും മരണം നടന്ന വീട്ടില്‍ പോകുന്നതും ബന്ധുക്കളെ കാണുന്നതും തെറ്റായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാള്‍ മരണപ്പെട്ടു എന്നു വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങള്‍ അവിടെ പോകില്ലേ? സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ നാട്ടില്‍ നടക്കാറില്ലേ? അതിന്റെ അര്‍ഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യര്‍ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്.”– മുഖ്യമന്ത്രി പറഞ്ഞു.
സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടി .സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു പോകും. ഇമ്മാതിരി കളി കൊണ്ടൊന്നും നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി