‘നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട കശ്യപിന്റെ ജീവിതം പ്രതിസന്ധികളോടുള്ള പോരാട്ടമായിരുന്നു. ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം, രക്തദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്ന സഖാവ് കശ്യപ് മരണത്തിലും സഹജീവികളോടുള്ള കരുതലും സ്‌നേഹവും പകര്‍ന്ന് നല്‍കിയാണ് യാത്രയായത്’- വി കെ സനോജ് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
മൂന്ന് പേര്‍ക്ക് ജീവന്‍ നല്‍കിയാണ് കണ്ണൂര്‍ എളയാവൂര്‍ സൗത്തിലെ കശ്യപ് ശശി (30) യാത്രയായത്. ഡിവൈഎഫ്‌ഐ എളയാവൂര്‍ സൗത്ത് സി യൂണിറ്റ് മുന്‍ പ്രസിഡന്റായിരുന്ന കശ്യപ് റാസല്‍ ഖൈമയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. മസ്തിഷ്‌കമരണം സംഭവച്ചതിനെ തുടര്‍ന്ന് കരളും ഇരു വൃക്കകളും ദാനം ചെയ്തു.
നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട കശ്യപിന്റെ ജീവിതം പ്രതിസന്ധികളോടുള്ള പോരാട്ടമായിരുന്നു. ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം, രക്തദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്ന സഖാവ് മരണത്തിലും സഹജീവികളോടുള്ള കരുതലും സ്‌നേഹവും പകര്‍ന്ന് നല്‍കിയാണ് യാത്രയായത്.
സഖാവിന്റെ വിയോഗത്തില്‍ നാടിനും വീടിനുമുണ്ടായ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നു. എളയാവൂര്‍ സൗത്തിലെ കശ്യപിന്റെ വീട്ടിലെത്തി അന്ത്യാഭിവാദ്യമര്‍പ്പിച്ചു.