ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി ബിരേന്ദർ സിങ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെക്കുകയും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് രാജിക്കത്ത് അയയ്ക്കുകയും ചെയ്തതായി ബിരേന്ദർ സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മുൻ എം.എൽ.എയുമായ പ്രേംലതയും പാർട്ടി വിട്ടു. നാളെ ഇരുവരും കോൺഗ്രസിൽ ചേരും.
ബിരേന്ദർ സിങ്ങിന്റെ മകൻ ബ്രിജേന്ദര് സിങ് ബി.ജെ.പിയിൽ ചേർന്ന് ഒരു മാസത്തിന് ശേഷമാണ് ബിരേന്ദർ സിങ്ങിന്റെ പാർട്ടി മാറ്റം. നാല് ദശാബ്ദത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 10 വർഷം മുമ്പാണ് ബിരേന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നത്.
ഒന്നാം മോദി സർക്കാറിൽ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറൽ ഡെവലപ്മെന്‍റ് വകുപ്പുകൾ ബിരേന്ദർ സിങ് വഹിച്ചിരുന്നു.