ബംഗളൂരു : ബംഗളൂരുവിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടു സഹായിയായ യുവാവ് അറസ്റ്റിൽ. ജോഗീന്ദർ കുമാർ യാദവ് ( 23 ) എന്നയാളാണ് അറസ്റ്റിലായത്. രഘുരാജൻ ( 70 ) , ഭാര്യ ആശ ( 63 ) എന്നിവരാണ് കൊല്ലപ്പെട്ടത്. നഗരപ്രാന്തത്തിലെ ബിദാദിക്ക് സമീപത്തെ ഈഗിൾടണിലെ വില്ലയിലാണ് ഇരട്ടക്കൊലപാതകം നടന്നത്.
ഡൽഹിയിൽനിന്ന് മക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാതായതോടെയാണ് ഇരുവരുടെയും മരണം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ദമ്പതികൾ . വീട്ടിലെ നായ്ക്കളെയും പൂന്തോട്ടവും പരിപാലിക്കുന്ന ജോലിയായിരുന്നു ജോഗീന്ദറിന്റേത്. സംഭവത്തിന് ശേഷം ഇയാളെ കാണാതായിരുന്നു . ഇതോടെയാണ് പോലീസിന് സംശയം തോന്നിയത്.