• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി മാലദ്വീപ്, ഈ വർഷമെത്തിയത് 37,417 ഇന്ത്യക്കാർ മാത്രം

by Web Desk 06 - News Kerala 24
April 12, 2024 : 1:05 pm
in India, News
0
A A
0
ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാ​ഗം; വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി; ബുക്കിങ്ങ് പുനരാരംഭിക്കാൻ അഭ്യർഥിച്ച്‌ ട്രാവൽ ഏജൻസി

മാലി: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പുതിയ നീക്കവുമായി മാലദ്വീപ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് മാലദ്വീപിലെ ടൂറിസം സ്ഥാപനങ്ങള്‍ അറിയിച്ചു. മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍  ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച.ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍  പ്രകടിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ട്രാവൽ അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും മാലദ്വീപ് പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 ന് ലക്ഷദ്വീപിൽ നിന്നുള്ള ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ മാലദ്വീപിലെ മന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.

മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം, ഈ വർഷം ഏപ്രിൽ 10 വരെ 6,63,269 വിനോദസഞ്ചാരികള്‍ എത്തി. 71,995 പേർ ചൈനയിൽ നിന്നുള്ളവരാണ്, യുകെ (66,999), റഷ്യ (66,803), ഇറ്റലി (61,379), ജർമ്മനി (52,256) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ. ഇന്ത്യക്കാരായ 37,417 പേർ മാത്രമാണ് ഈ വർഷം മാലദ്വീപിലെത്തിയത്.

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ഇന്ത്യൻ സൈനികരെ രാജ്യത്തു നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇത്. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തന്‍റെ രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍, 2പേരെ കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്തയിൽ നിന്ന്

Next Post

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും ; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി

രാജ്യത്തെ ജിഡിപിയുടെ മൂന്നര ശതമാനം വരുന്ന തട്ടിപ്പ്; റിയൽ എസ്റ്റേറ്റ് പ്രമുഖക്ക് വധശിക്ഷ വിധിച്ച് കോടതി

രാജ്യത്തെ ജിഡിപിയുടെ മൂന്നര ശതമാനം വരുന്ന തട്ടിപ്പ്; റിയൽ എസ്റ്റേറ്റ് പ്രമുഖക്ക് വധശിക്ഷ വിധിച്ച് കോടതി

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ വില്ലൻ

സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ വില്ലൻ

ശാസ്താംകോ‌ട്ടയിൽ വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു, പേവിഷ ബാധയെന്ന് സംശയം

7വയസുകാരനെ തെരുവുനായ്ക്കൾ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു, ഗുരുതര പരിക്ക്; ദാരുണ സംഭവം പാലക്കാട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021