ന്യൂഡല്‍ഹി : അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന്റെ പലിശ നിരക്ക് (റീപ്പോ) 4%, ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്‌സ് റീപ്പോ) 3.35% എന്നിങ്ങനെ തുടരും. ബാങ്കുകളുടെ വായ്പ-നിക്ഷേപ പലിശ നിരക്കുകള്‍ ഇപ്പോഴത്തെ നിലയില്‍ തുടരുമെന്നാണ് ഇതുനല്‍കുന്ന സൂചന. രണ്ടു മാസത്തേക്കുള്ള നയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പണനയ സമിതിയുടെ അടുത്ത യോഗം ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും.
ഇ-റുപ്പി പരിധി 1 ലക്ഷം
ന്മ ഫോണില്‍ ലഭിക്കുന്ന ഇലക്ട്രോണിക് വൗച്ചറുകള്‍ വഴി നിശ്ചിത ആവശ്യങ്ങള്‍ക്ക് പണമിടപാട് നടത്താവുന്ന ‘ഇ-റുപ്പി’ വൗച്ചറുകളുടെ പരിധി 10,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി. നിലവില്‍ ഒരു വൗച്ചര്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന നിയന്ത്രണവും നീക്കി.