മസ്കറ്റ്: കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഒമാനില്‍ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഒമാനിലെ കാലാവസ്ഥ അസ്ഥിരമായി തുടരുന്നത് മൂലം വിദ്യാലയങ്ങൾക്ക് നാളെയും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. എന്നാൽ ദോഫാർ, അൽ വുസ്ത എന്നീ ഗവര്‍ണറേറ്റുകളിലെ സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.