• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

by Web Desk 06 - News Kerala 24
April 17, 2024 : 11:49 am
0
A A
0
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ നേടിയത് ഈ വർഷം ഏപ്രിൽ 15നാണ്.  8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം.  ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ  4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന്  59.70 രൂപയാണ് വരുമാനം ലഭിച്ചത്.  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവ്വീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ  ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും  അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയത്.

തുടർച്ചയായ വന്ന അവധി ദിവസങ്ങളിൽ ആവശ്യം പരിശോധിച്ചാണ്  ഓർഡിനറി ബസുകള്‍ സർവീസ് നടത്തിയത്. എന്നാൽ തിരക്കേറിയ ദീർഘദൂര  ബസ്സുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കനുസരിച്ച് സർവീസുകൾ  ക്രമീകരിച്ചു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളിൽ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. അന്തർ സംസ്ഥാന റൂട്ടുകളിലും മേടമാസ പൂജക്ക് ശബരിമലയിലേക്കും സർവീസുകള്‍ ക്രമീകരിച്ചു.

ഇതെല്ലാം കൃത്യമായും സമയബന്ധിതമായും നടപ്പാക്കാൻ കഴിഞ്ഞത്  ഓപ്പറേറ്റിംഗ് ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും കാണിച്ച താത്പര്യവും ഓഫീസർമാരും സൂപ്പർ വൈസർമാരും പ്രകടിപ്പിച്ച മികവും കൊണ്ടാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ജീവനക്കാർ അവരുടെ കുടുബത്തോടൊപ്പം അവധിയും ഉത്സവവും ആഘോഷിക്കുന്നത് മാറ്റിവച്ച് കർമ്മ നിരതരായതിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കെഎസ്ആർടിസി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൂത്ത് പിടുത്തം, പണവിതരണം, കള്ളവോട്ട്; സ്പോട്ടില്‍ പൊക്കും, വെബ്‌കാസ്റ്റിങ് സുശക്തം, 8 ജില്ലകളില്‍ സമ്പൂര്‍ണം

Next Post

കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ തീവണ്ടി വരുന്നു, ട്രയൽ റൺ ഇന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ തീവണ്ടി വരുന്നു, ട്രയൽ റൺ ഇന്ന്

കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ തീവണ്ടി വരുന്നു, ട്രയൽ റൺ ഇന്ന്

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ, ഒരു മരണം

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ, ഒരു മരണം

കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു; പൊലീസിനെതിരെ കുടുംബം, രാജ്കോട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ

കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു; പൊലീസിനെതിരെ കുടുംബം, രാജ്കോട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ

ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകൾ; പുതിയ പഠനം പറയുന്നത്

ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകൾ; പുതിയ പഠനം പറയുന്നത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In