മംഗളൂരു: വോട്ടിംഗ് ബോധവൽക്കരണത്തിന് ഉഡുപ്പിയിൽ അധികൃതർ സ്ഥാപിച്ച ബോർഡിന് രണ്ട് പൊതുതെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും അനക്കമില്ല.2018 മെയ് 12ന് നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഉഡുപ്പി താലൂക്ക് ഓഫീസ് പരിസരത്ത് സമാപിച്ച ഫ്ലക്സ് ബോർഡാണ് കൗതുകക്കാഴ്ച ഒരുക്കുന്നത്.
അതിന് ശേഷം 2019ൽ ലോക്സഭ തെരഞ്ഞെടുപ്പും 2023ൽ മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പും കടന്നു പോയി.ഈ ബോർഡിന്റെ പരിസരത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡുകൾ പരിപാടിക്ക് ശേഷം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ഭാഗമായി അധികൃതർ നീക്കം ചെയ്തിരുന്നു.