• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ

by Web Desk 04 - News Kerala 24
April 18, 2024 : 8:02 pm
0
A A
0
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ

റിയാദ്​: കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം​ നടപ്പിലാക്കാൻ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ പൗരന്മാർ, താമസക്കാർ, സന്ദർശകർ, അറബ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക്​ ഇതിന്റെ പ്രയോജനം ലഭിക്കും. ഏപ്രിൽ അഞ്ചിനാണ്​ ഈ വർഷം ഏപ്രിൽ 18 വരെയുള്ള ട്രാഫിക്​ പിഴകൾക്ക്​ 50 ശതമാനവും അതിനു ശേഷം രേഖപ്പെടുത്തുന്ന നിയമലംഘന പിഴകൾക്ക് 25 ശതമാനവും ഇളവ്​ നൽകാനുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെയും ഉത്തരവ്​ ആഭ്യന്തര മന്ത്രാലയം ​പ്രഖ്യാപിച്ചത്​.

പിഴകൾക്ക്​ 50 ശതമാനം ഇളവ് ലഭിക്കുന്നതിന് നിയമം പ്രാബല്യത്തിൽ വന്ന ശേഷം ആറ്​ മാസത്തിനുള്ളിൽ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകളും അടക്കാൻ നിയമലംഘകൻ മുൻകൈയെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒരോ പിഴകളും വെവ്വേറെയോ ഒന്നിച്ചോ അടയ്​ക്കാവുന്നതാണ്​. പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക്​ ഇളവ്​ ലഭിക്കുന്ന​തല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 18 വ്യാഴാഴ്​ച മുതൽ ഇളവിൽ ഉൾപ്പെട്ട ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകൾ ബാങ്കുകളിലെ പേയ്‌മെൻറ് സംവിധാനങ്ങളിലൂടെ 50 ശതമാനം സ്വയമേവ കുറഞ്ഞതായി റിപ്പോർട്ടുണ്ട്​. ഇത് ആറ് മാസത്തേക്ക് തുടരും.

അതേസമയം, ട്രാഫിക് ലംഘനങ്ങൾക്ക് പണം അടക്കുമ്പോൾ ബാങ്കുകളുടെയും ഡിജിറ്റൽ വാലറ്റുകളുടെയും ഔദ്യോഗിക ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന്​ സൗദി ബാങ്കുകളുടെ ബാങ്കിങ്​ ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം​ നടപ്പിലാക്കാൻ തുടങ്ങിയ സാഹചര്യത്തിലാണിത്​. പേയ്​മെൻറ്​ എളുപ്പമാണെന്ന് അവകാശപ്പെട്ട്​ ഉപഭോക്താക്കൾക്ക് വ്യാജ ലിങ്കുകൾ അയക്കുന്ന നിരവധി തട്ടിപ്പ്​ സംഘങ്ങളുണ്ട്​. ഈ സാഹചര്യം മുതലെടുത്ത്​ അവർ രംഗത്തുണ്ടാകും. അവരെ കരുതിയിരിക്കണമെന്ന്​ വ്യാജവും അജ്ഞാതവുമായ ലിങ്കുകളിലൂടെ പണം അടക്കരുതെന്നും​ ബാങ്കിങ്​ ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി അറിയിച്ചു.

ബാങ്കുകളുടെ ഔദ്യോഗിക ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് സുരക്ഷിതമായി പണമടയ്ക്കാൻ കഴിയുമെന്ന് അവയർനസ്​ കമ്മിറ്റി വിശദീകരിച്ചു. ലംഘന പിഴകളിൽ കിഴിവ് സ്വയമേവ ദൃശ്യമാകും. ഏതെങ്കിലും അപേക്ഷ സമർപ്പിക്കുകയോ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിങ്​ വിവരങ്ങൾ ബാഹ്യ ലിങ്കുകളിൽ എഴുതുകയോ ചെയ്യാതെ ഇളവ്​ ലഭിക്കുമെന്നും പറഞ്ഞു. സാമ്പത്തിക തട്ടിപ്പിൽ വീഴാതിരിക്കാനുള്ള വഴികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ മുന്നറിയിപ്പുകൾ വരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

Next Post

സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്

ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്

റാന്നിയിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

റാന്നിയിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ ഭയം: പ്രകാശ്‌ കാരാട്ട്‌

ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ ഭയം: പ്രകാശ്‌ കാരാട്ട്‌

സ്‌ത്രീകൾക്ക്‌ നിർണായകമായ തെരഞ്ഞെടുപ്പ്‌: സുഭാഷിണി അലി

സ്‌ത്രീകൾക്ക്‌ നിർണായകമായ തെരഞ്ഞെടുപ്പ്‌: സുഭാഷിണി അലി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In