തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍ എംപിയോട് വിശദീകരണംതേടി തിരഞ്ഞെടുപ്പ് കമ്മിഷന്. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരായി വിശദീകരണം നല്‍കണം. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സംഘാടകര്‍ക്കും കമ്മിഷന് നോട്ടിസ് നല്കി. വൈസ്ചാന്‍സലറുടെയും രജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു കേരള സര്‍വകലാശാലയില്‍ ജോണ്‍ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. ഇടത് യൂണിയന്റെ പ്രഭാഷണ പരമ്പരയിലാണ് ബ്രിട്ടാസ് പ്രസംഗിച്ചത്. ജനാധിപത്യം വെല്ലുവിളികളും കടമകളും എന്നായിരുന്നു വിഷയം. പ്രധാനമന്ത്രിയെയും ബിജെപി നയങ്ങളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജോണ്‍ബ്രിട്ടാസിന്റെ വാക്കുകള്‍.