ചെന്നൈ: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റിയതിൽ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനങ്ങൾ ഉണർന്നുവെന്നതിന്റെ സൂചനയായിരിക്കും 2024 പൊതുതെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം എക്സിൽ(മുമ്പ് ട്വിറ്റര്‍) കുറിച്ചു. ‘തമിഴ് കവി തിരുവള്ളുവരെ കാവിവൽക്കരിച്ചു. തമിഴ്നാട്ടിലെ വലിയ നേതാക്കളുടെ പ്രതിമകൾക്കെല്ലാം കാവി നിറം നൽകി.’’ സ്റ്റാലിൻ പറയുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയത്. ചുവപ്പിനു പകരം കാവിനിറത്തിലാണ് പുതിയ ലോഗോ.