ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് പുറത്താക്കിയത്. ശിവമൊഗ്ഗയിൽ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാൻ പത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ മകൻ കെ ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഈശ്വരപ്പ മത്സരിക്കാൻ തീരുമാനിച്ചത്. ഈ വിമത സ്ഥാനാര്‍ത്ഥിത്വമാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.