• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗം: ദില്ലി പൊലീസിന് പരാതി നല്‍കിയെന്ന് സിപിഎം

by Web Desk 06 - News Kerala 24
April 23, 2024 : 6:13 am
in India, News
Reading Time: 1 min read
0
A A
0
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ദില്ലി: രാജസ്ഥാന്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലി പൊലീസിന് പരാതി നല്‍കിയെന്ന് സിപിഎം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ദില്ലി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദര്‍ സിങ് ഗ്രെവാളുമാണ് പരാതി നല്‍കിയത്. ദില്ലി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി അയച്ചുകൊടുത്തെന്ന് സിപിഎം അറിയിച്ചു.

‘രാജസ്ഥാനിലെ റാലിയില്‍ ബോധപൂര്‍വ്വം മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രി ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കള്‍, പ്രത്യേകിച്ച് സ്വര്‍ണവും സ്ത്രീകളുടെ താലിമാലയും അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്നതുമായ പ്രസ്താവനയാണ് നരേന്ദ്ര മോദി നടത്തിയത്. മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ ലക്ഷ്യം വെയ്ക്കുകയും ആ വിഭാഗത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയുമാണ് മോദി ചെയ്തത്.’ വിദ്വേഷപ്രസംഗത്തിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന അങ്ങേയറ്റം നിയമവിരുദ്ധമാണെന്നും സിപിഎം പരാതിയില്‍ പറയുന്നു.

ഇന്ത്യയിലെ വിഭവങ്ങള്‍ക്ക് മേല്‍ ആദ്യ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നുവെന്നും അതിലൂടെ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് സ്വത്തുകള്‍ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞതെന്നും സിപിഎം പറഞ്ഞു. ‘ബോധപൂര്‍വ്വമായുള്ള പരാമര്‍ശം ഭരണഘടനാവിരുദ്ധമാണ്. ദേശീയ ഐക്യത്തിന് വിരുദ്ധമാണ്. വളരെ പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണ്. കൂടുതല്‍ കുട്ടികളുള്ളവര്‍, നുഴഞ്ഞുക്കയറ്റക്കാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടാണ്. മുസ്ലീം എന്ന വാക്ക് പ്രസംഗത്തില്‍ കൃത്യമായുണ്ട്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഗുരുതരമായി ക്ഷതമേല്‍പ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവ്യാപകമായി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അഖിലേന്ത്യാ പ്രസക്തിയുള്ള വിഷയമാണിത്. എത്രയും വേഗം കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കണം. എത്ര ഉന്നതപദവി വഹിക്കുന്ന ആളായാലും നിയമത്തിന് അതീതനല്ല.’ അതുകൊണ്ട് മോദിയ്ക്കെതിരെ ഉടനടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടതായി സിപിഎം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

14കാരിക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി

Next Post

മൂന്നാറിലേക്കാണോ? 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നല്ല ഭക്ഷണം ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ നിയന്ത്രണം: ആനവിലാസം വില്ലേജിലുള്ളവ‍ര്‍ക്ക് ഇനി എൻ.ഒ.സി ആവശ്യമില്ല

മൂന്നാറിലേക്കാണോ? 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നല്ല ഭക്ഷണം ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

ചരിത്രം, കിടിലൻ നീക്കം; 80,000 അധ്യാപകര്‍ നേടാനൊരുങ്ങുന്നത് എ.ഐ പ്രായോഗിക പരിശീലനം

ഗൂഗിള്‍പേ പിന്തുണ, രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍ വാലറ്റ്; എതിരാളികള്‍ നിരവധി, ഉടന്‍ ഇന്ത്യയില്‍

ഗൂഗിള്‍പേ പിന്തുണ, രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍ വാലറ്റ്; എതിരാളികള്‍ നിരവധി, ഉടന്‍ ഇന്ത്യയില്‍

വേനല്‍ച്ചൂട്: ഈ അശ്രദ്ധ, വാഹനത്തിന്റെ ബാറ്ററി ആയുസിനെ ബാധിക്കും, മുന്നറിയിപ്പുമായി കെഎസ്ഇബി

വേനല്‍ച്ചൂട്: ഈ അശ്രദ്ധ, വാഹനത്തിന്റെ ബാറ്ററി ആയുസിനെ ബാധിക്കും, മുന്നറിയിപ്പുമായി കെഎസ്ഇബി

‘പൊളിയാണ് കേരളാ പൊലീസ്’, സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021