വടകര > കൊട്ടിക്കലാശത്തിനിടയിലും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്. കള്ളിയെന്നും കാട്ടുകള്ളിയെന്നും വിളിച്ചായിരുന്നു അധിക്ഷേപം. വടകരയിൽ നടന്ന കൊട്ടിക്കലാശത്തിലാണ് വ്യക്തി അധിക്ഷേപമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനുനേരെയും അസഭ്യ മുദ്രാവാക്യങ്ങളുണ്ടായി.
യുഡിഎഫ് പ്രചാരണത്തിന്റെ തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർഥിക്കുനേരെ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധമുയർന്നിരുന്നു. വ്യാജപ്രചാരണത്തിനും സൈബർ ആക്രമണത്തിനുമെതിരെ ജനരോഷമുയർന്നിട്ടും കൂസലില്ലാതെ അധിക്ഷേപം തുടരുകയാണ്.