ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ വിശദീകരണം തേടി കമീഷൻ. ഏപ്രിൽ 29ാം തീയതി രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഇരുനേതാക്കളുടേയും പാർട്ടികൾക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ വിശദീകരണം നൽകണം.