തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും.
ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കം ഉള്ള ഉത്സവങ്ങളിലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്.