റിയാദ്: വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാൻ, നജ്‌റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസിം, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വെള്ളക്കെട്ടുകൾ രൂപപ്പെടും. താഴ്‌വരകളിൽ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഇത്തരം അപടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണം. വെള്ളക്കെട്ട് കണ്ടാൽ അവയിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു.