• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റദ്ദാക്കിയ ടിക്കറ്റിന്റെ പണം നല്‍കിയില്ല ; ലണ്ടനിലെ എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാന്‍ കോടതി വിധി

by Web Desk 04 - News Kerala 24
February 11, 2022 : 10:17 pm
in Kerala, News
Reading Time: 1 min read
0
A A
0
റദ്ദാക്കിയ ടിക്കറ്റിന്റെ പണം നല്‍കിയില്ല ; ലണ്ടനിലെ എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാന്‍ കോടതി വിധി

ലണ്ടന്‍: റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ലണ്ടനിലെ എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാന്‍ ബ്രീട്ടീഷ് കോടതിയുടെ ഉത്തരവ്. മലയാളിയായ അഡ്വ. ഡെന്നിസ് മാത്യു നല്‍കിയ കേസിലാണ് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഓഫീസ് ജപ്‍തി ചെയ്യാന്‍ ബ്രെന്റ്‍വുഡ് കൗണ്ടി കോടതി ഉത്തരവിട്ടിരിക്കുന്നത്.

2021 ജനുവരി 16ന് എടുത്ത ടിക്കറ്റിന്റെ പേരിലാണ് എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അഡ്വ. ഡെന്നിസ് മാത്യു പ്രതികരിച്ചു. ടിക്കറ്റ് എടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നു. ഇതിനായി എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയര്‍ ഓഫീസുമായി ബന്ധപ്പെട്ടു. ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ടെന്നും മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നുമാണ് ജീവനക്കാര്‍ അറിയിച്ചതെന്ന് അദ്ദേഹം പറയുന്നു. ടിക്കറ്റ് റദ്ദാക്കിയതിന് ഒരു റഫറന്‍സ് നമ്പറും നല്‍കി. എന്നാല്‍ ഈ റഫറന്‍സ് നമ്പറിന് ഒരു ടെലിഫോണ്‍ നമ്പറുമായി സാമ്യമുള്ളത് പോലെ തോന്നിയതിനാല്‍ അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ടിക്കറ്റ് റദ്ദാക്കപ്പെട്ടോ എന്നുള്ള സംശയം കാരണം പിറ്റേ ദിവസം വീണ്ടും എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. കഴിഞ്ഞ ദിവസം നല്‍കിയ റഫറന്‍സ് നമ്പര്‍ ശരിയല്ലെന്നും ടിക്കറ്റ് റദ്ദാക്കാമെന്നുമാണ് രണ്ടാം ദിവസം ഫോണെടുത്ത ജീവനക്കാരി പറഞ്ഞത്. രണ്ടാഴ്‍ചയ്‍ക്കകം പണം തിരികെ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. പിന്നീട് മാസങ്ങളോളം എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടെങ്കിലും പണം തിരികെ ലഭിച്ചില്ലെന്ന് ഡെന്നിസ് ആരോപിക്കുന്നു.

പലതവണ ബന്ധപ്പെട്ടിട്ടും പരിഹാരമാവാത്തതിനെ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റിക്കും യൂറോപ്യന്‍ കണ്‍സ്യൂമര്‍ റൈറ്റിനും പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. പരാതി പരിഹാരത്തിനായുള്ള മറ്റ് ചില അന്താരാഷ്‍ട്ര അതോരിറ്റികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എയര്‍ഇന്ത്യക്ക് അവരുമായൊന്നും ബന്ധമില്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. എയര്‍ ഇന്ത്യയുടെ വെബ്‍സൈറ്റ് വഴിയും മറ്റ് സംവിധാനങ്ങളിലൂടെയും ഇ-മെയില്‍ വഴിയുമൊക്കെ പരാതി നല്‍കിയെങ്കിലും മറുപടി പോലും ലഭിക്കാതായതോടെ നിയമ നടപടികളിലേക്ക് തിരിയുകയായിരുന്നു.

ഉപഭോക്തൃ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബ്രിട്ടനിലെ മണിക്ലൈം കോര്‍ട്ടിലാണ് ആദ്യം കേസ് കൊടുത്തത്. ഒന്നര മാസത്തിനുള്ളില്‍ ഡെന്നിസിന് അനുകൂലമായ വിധി ലഭിച്ചു. ഈ വിധി നടപ്പാക്കാനായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഇതിനായി ബ്രെന്‍വുഡ് കൗണ്ടി കോടതിയിലേക്ക് അയക്കുകയും ചെയ്‍തു. 600 പൗണ്ടിന്റെ ടിക്കറ്റ് തുക തിരികെ നല്‍കാത്തതിന് എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാനുള്ള ഉത്തരവാണ് ഇപ്പോള്‍ കോടതി നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ തനിക്ക് പണം നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡെന്നിസ് പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട കാപ്പ ചുമത്തി കരുതൽ തടങ്കലിൽ‌

Next Post

സ്‌കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല ; ആഴ്‌ചയിലൊരിക്കല്‍ റിപ്പോർട്ട്‌ നൽകണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്‌കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല ;  ആഴ്‌ചയിലൊരിക്കല്‍ റിപ്പോർട്ട്‌ നൽകണം

സ്‌കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല ; ആഴ്‌ചയിലൊരിക്കല്‍ റിപ്പോർട്ട്‌ നൽകണം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക 16ന്‌

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക 16ന്‌

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

അവധി ദിവസം വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് വരുത്തി പീഡിപ്പിച്ചു ; കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവ്

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021