തിരുവനന്തപുരം : പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബിൽ, നെൽവയൽ തണ്ണീർതട ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, കേരള ഡയറി വെൽഫയർ ബിൽ എന്നിവയാണ് ഒപ്പിട്ടത്. ദീര്‍ഘകാലമായി പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ഭൂപതിവ് ഭേദഗതി ബില്ലടക്കം നിയമസഭ പാസാക്കിയിട്ടും, മതിയായ വിശദീകരണം നല്‍കിയിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തത് രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. 60 വര്‍ഷം പഴക്കമുള്ള നിലവിലെ നിയമം മാറ്റുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും എല്ലാ നിയമവശങ്ങളും നിയമസഭ ചര്‍ച്ച ചെയ്തിരുന്നുവെന്നും ചീഫ് സെക്രട്ടറിയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.