കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഇതോടെ, എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.
ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം
എറണാകുളം നോർത്ത്: 9.50 AM, ആലുവ: 10.15 AM, അങ്കമാലി: 10.28 AM, ചാലക്കുടി: 10.43 AM, ഇരിങ്ങാലക്കുട: 10.53 AM, തൃശൂർ : 1 1.18 AM, വടക്കാഞ്ചേരി: 11.40 AM, ഷൊർണൂർ ജം.: 12.25 PM
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതുക്കിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 PM, തൃപ്പൂണിത്തുറ: 05.37 PM, പിറവം റോഡ്: 05.57 PM, ഏറ്റുമാനൂർ: 06.18 PM
, കോട്ടയം: 06.30 pm, ചങ്ങാശ്ശേരി: O6.50 PM, തിരുവല്ല: 07.00 PM, ചെങ്ങന്നൂർ: 07.11 PM, ചെറിയനാട്: 07.19 PM, മാവേലിക്കര: 07.28 PM, കായംകുളം: 07.40 PM, കരുനാഗപ്പള്ളി: 07.55 pm, ശാസ്താംകോട്ട: 08.06 PM, കൊല്ലം ജം: 08:27 PM, മയ്യനാട്: 08.39 PM, പരവൂർ: 08.44 PM, വർക്കല ശിവഗിരി: 08.55 PM, കടയ്ക്കാവൂർ: 09.06 PM, ചിറയിൻകീഴ്: 09.11 PM, തിരുവനന്തപുരം പേട്ട: 09.33 PM, തിരുവനന്തപുരം സെൻട്രൽ: 10.00 PM