പാറശാല : പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണാഭരണവും 80,000 രൂപയുമാണ് മോഷണം പോയത്.പരശുവയ്ക്കൽ പെരുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.മോഷ്ടാവ് ജനൽ കമ്പിവളച്ച് അകത്തുകയറിയതെന്നാണ് പ്രാഥമിക നിഗമനം.