• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

by Web Desk 04 - News Kerala 24
April 28, 2024 : 10:16 pm
0
A A
0
‘വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ സി.പി.എമ്മും ഇടതുപക്ഷ സഹയാത്രികരും ഉയർത്തുന്ന വർഗീയ ആരോപണങ്ങൾ സമൂഹത്തിൽ വെടിമരുന്നുകൾ നുള്ളി നുള്ളി വിതറുന്നതാണെന്ന് സമസ്ത തൃശൂർ ജില്ല വർക്കിങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം. ഷാഫിക്ക് വേണ്ടി വടകരയിൽ ആർത്തലച്ച ജനം മുഴുവൻ ഒരു മതത്തിന്റെ ആളുകൾ മാത്രമാണ് എന്ന അത്യന്തം സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നരേറ്റീവ് ബോധപൂർവം ക്രിയേറ്റ് ചെയ്യുകയാണ് ഇവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകളായിരുന്നു സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ എഴുത്തുകാർ/കാരി എന്ന് ഘോഷിക്കപ്പെട്ടവരുടെ വാളിൽ പോലും ഈ വിഷയത്തിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘ഷാഫിയെ പോലുള്ള പേരുള്ള നേതാക്കളെ ഇനി ഒരു സാമുദായിക വിഷയത്തിൽ പോലും പ്രതികരിച്ചാൽ തന്റെ മതേതര പ്രതിഛായ പോകുമോ എന്ന പേടി നിലനിർത്തുക. ഇതുമാത്രമാണ് നിങ്ങളിൽ ചിലരുടെ ലക്ഷ്യം. സമുദായം ഏറ്റെടുത്ത ചില വിഷയങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലോ വി.ടി ബൽറാമോ റിജിൽ മാക്കുറ്റിയോ പ്രതികരിച്ച പോലെ പോലും പ്രതികരിക്കാത്ത ആൾ ആണ് ഈ ഷാഫി പറമ്പിൽ. നിങ്ങളുടെ ഭാഷയിലെ തികഞ്ഞ ‘മതനിരപേക്ഷ’ പൊളിറ്റീഷ്യൻ. എന്നിട്ടും നിങ്ങൾ അയാളെ മതത്തിന്റെ ഫ്രയിമിനുള്ളിൽ പൂട്ടി, വടകരയിൽ ആർത്തിരമ്പിയ ജനത്തെ മത അശ്ലീലമായി പ്രചരിപ്പിക്കുന്നത് അത്യധികം ഞെട്ടൽ ഉണ്ടാകുന്നതാണ്. നമ്മുടെ സോഷ്യൽ ഫ്രാബ്ബിക്കിനെ അത് ബ്രേക്ക് ചെയ്യും. വടകരയിൽ അയാൾക്കൊപ്പം കൂടിയ, ചിരിച്ച, പ്രവർത്തിച്ച, ആർത്തലച്ച, പലമതത്തിൽ നിന്നുമുള്ള/മതമില്ലാത്ത പരശ്ശതം മനുഷ്യരെ നിങ്ങൾ ഒറ്റയടിക്ക് വർഗ്ഗീയ വാദികൾ ആക്കിക്കഴിഞ്ഞു ഇതിനകം..!! മാത്രമല്ല വടകരയിലുള്ള ഒരു സമുദായത്തെ മുഴുവൻ നിങ്ങൾ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുന്നു.!’ – ബഷീർ ഫൈസി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റു പോലും എഴുതിയിട്ടുണ്ടായിരുന്നില്ല.

ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, പക്ഷെ തികഞ്ഞ രാഷ്ട്രീയ ബോധ്യം ഉണ്ട്.

എന്നാൽ വോട്ടെടുപ്പ് അവസാനിച്ചു കഴിഞ്ഞ ഈ സമയത്ത് കക്ഷി രാഷ്ട്രീയം അല്ലാത്ത ഒരു കാര്യം പറയട്ടെ.

ഇന്നലെ കേരളത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ എഴുത്തുകാർ/കാരി എന്ന് ഘോഷിക്കപ്പെട്ടവരുടെ വാളിൽ പോലും ഒരു നരേറ്റീവ് സൃഷ്ടിക്കുന്നത് കണ്ടപ്പോൾ ഞെട്ടലാണുണ്ടായത്.

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ.

//വടകരയിൽ ശൈലജ ടീച്ചർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും

എന്ന് തന്നെയാണ് എൻറെ വിശ്വാസം,

എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ആ ചിത്രം മറ്റൊന്നായാൽ എത്ര സാമൂഹ്യ ബോധത്താൽ ഉയർന്നു നിൽക്കുന്ന ഏതൊരു മനുഷ്യനെയും തോൽപ്പിക്കാൻ കേവലം ചില മത ചിഹ്നങ്ങൾ മാത്രം മതി എന്ന് ഈ നാട് കൂടി

അപമാനത്തോടെ പറഞ്ഞു വെക്കും.//

ഒരു പ്രമുഖ എഴുത്തുകാരിയുടെ വരികൾ ആണിത്.

വടകരയിൽ ആര് ജയിക്കും/തോൽക്കും എന്നതല്ല എന്റെ ഈ പോസ്റ്റിന്റെ ലക്ഷ്യം,

എഴുതിയ ആളുടെ സാഹിത്യ രംഗത്തെ ക്രഡിബിലിറ്റിയൊ/ഇല്ലായ്മയോ ഒന്നും എന്റെ വിഷയമേ അല്ല.

പക്ഷെ അവർ പറഞ്ഞു വെക്കുന്നത് പച്ച വർഗീയതയാണ്.

ഒരിക്കലും കേരളീയ സമൂഹം

അംഗീകരിച്ചു കൊടുക്കാനാവാത്ത വർഗ്ഗീയത.

ഷാഫിക്ക് വേണ്ടി

വടകരയിൽ ആർത്തലച്ച ജനം

മുഴുവൻ ഒരു മതത്തിന്റെ ആളുകൾ മാത്രമാണ് എന്ന അത്യന്തം സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നരേറ്റീവ് ബോധപൂർവം ക്രിയേറ്റ് ചെയ്യുകയാണ് ഇവർ.

വടകരയിലെ ബിജെപി പ്രവർത്തകരോ

സ്ഥാനാർഥിയോ പോലും ഇതുവരെ

(ഇന്നുമുതൽ അവരും പറഞ്ഞു തുടങ്ങും)

ഉയർത്താത്ത

ഈ വാദം

‘മതനിരപേക്ഷ വാദികൾ’എന്ന് ഉറക്കെ പറയുന്ന

ഒരു വിഭാഗത്തിനു

എങ്ങിനെ പറയാനാവുന്നു.?

അവരുടെ പോസ്റ്റിൽ അവർ തന്നെ പങ്കുവെച്ച ഒരു പോസ്റ്റിലെ വരികൾ ഇങ്ങിനെ കൂടിയാണ്:

//വടകരയിലേക്ക് ഒരു പ്രത്യക മത വിഭാഗത്തിൽ നിന്നുള്ള ആളായത് കൊണ്ട് മാത്രം പരിഗണിക്കപ്പെട്ട് അവിടെയെത്തിയപ്പോൾ അത് കൊണ്ട് മാത്രം ആർത്തലച്ച ഒരു സമൂഹം

കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ

അശ്ലീല കാഴ്ചകളിൽ ഒന്നായിരുന്നു.//

‘പ്രത്യേക മത വിഭാഗം’

എന്നൊന്നും ഗോപ്യമായി പറയണം എന്നില്ല സുഹൃത്തേ,

ഷാഫിയുടെ മതം

തന്നെയാണ് നിങ്ങളുടെ പ്രശനം.

ഷാഫിക്ക് വേണ്ടി ഏതെങ്കിലും ഒരു മുസ്ലിം മത സംഘടന പള്ളിയിൽ ‘ഫത്വ’ഇറക്കിയോ.?

നിങ്ങൾ പറഞ്ഞ പോലെ

ഏതെങ്കിലും ഒരു മുസ്ലിം മത ചിഹ്നം ഉയർത്തി പ്രചരണം നടത്തിയോ..?

നിങ്ങൾ ഇതിനു മറുപടി തന്നെ പറ്റൂ..!!

ഷാഫി പെരുന്നാൾ നിസ്കാരത്തിനു ഇരിക്കുന്ന ഒരു ചിത്രം കണ്ടത് ഞാൻ ഓർക്കുന്നു.

അയാൾക് അദ്ദേഹത്തിന്റെ ആരാധന ചെയ്യുന്നതിന് ഭരണഘടനപരമായി വല്ല തടസ്സവും

ഉണ്ടോ..!?

പക്ഷെ

നിങ്ങൾ ഈ നിമിഷം വരെയും

എഴുതികണ്ടില്ല,

(അങ്ങിനെ എഴുതാൻ പാടില്ല എന്നുതന്നെയാണ് എന്റെ നിലപാട്.)

പക്ഷെ മതനിരപേക്ഷതയുടെ കപട ബാലൻസിനെങ്കിലും

സുരേഷ് ഗോപിയെ കുറിച്ച്:

“തൃശൂരിലേക്ക് ഒരു പ്രത്യക മത വിഭാഗത്തിൽ നിന്നുള്ള ആളായത് കൊണ്ട് മാത്രം പരിഗണിക്കപ്പെട്ട് അവിടെയെത്തിയപ്പോൾ അത് കൊണ്ട് മാത്രം ആർത്തലച്ച ഒരു സമൂഹം കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ ഒന്നായിരുന്നു.//

ഇങ്ങിനെ എഴുതാൻ

പേന വിറക്കും നിങ്ങൾക്ക്.

ഈ വിവാദത്തിന്റെ ലക്ഷ്യം മറ്റൊന്നാണല്ലോ.

വെടിമരുന്നുകൾ നുള്ളി നുള്ളി വിതറുക.

അങ്ങിനെ ഒരുതരം പേരുള്ളവരെ ഭയപ്പെടുത്തി,

ചാപ്പകുത്തി അരികുവൽക്കരിക്കുക..!!

ഷാഫിയെ പോലുള്ള പേരുള്ള നേതാക്കളെ

ഇനി ഒരു സാമുദായിക വിഷയത്തിൽ പോലും പ്രതികരിച്ചാൽ തന്റെ മതേതര പ്രതിഛായ പോകുമോ എന്ന പേടി നിലനിർത്തുക.

ഇതുമാത്രമാണ് നിങ്ങളിൽ ചിലരുടെ ലക്ഷ്യം.

പക്ഷെ നിങ്ങൾ ഇപ്പോൾ ചാപ്പകുത്തി

സോഷ്യൽ ഓഡിറ്റിനു വിധേയപ്പെടുത്തുന്ന

Shafi Parambil

ഷാഫി പറമ്പിൽ എന്ന സ്ഥാനാർഥി

സമുദായം ഏറ്റെടുത്തു പ്രതികരിച്ച ചില വിഷയങ്ങളിൽ പോലും മൗനം പാലിച്ച രാഷ്ട്രീയക്കാരനാണ്.

Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലോ

VT Balram

വി. റ്റി ബൽറാമോ

Rijil Chandran Makkutty

റിജിൽ മാങ്കുറ്റിയോ

പ്രതികരിച്ച പോലെ പോലും പ്രതികരിക്കാത്ത ആൾ ആണ് ഈ ഷാഫി.

നിങ്ങളുടെ ഭാഷയിലെ തികഞ്ഞ ‘മതനിരപേക്ഷ’

പൊളിറ്റീഷ്യൻ.

എന്നിട്ടും നിങ്ങൾ അയാളെ മതത്തിന്റെ ഫ്രയിമിനുള്ളിൽ

പൂട്ടി,

വടകരയിൽ ആർത്തിരമ്പിയ ജനത്തെ മത അശ്ലീലമായി പ്രചരിപ്പിക്കുന്നത് അത്യധികം ഞെട്ടൽ ഉണ്ടാകുന്നതാണ്.

നമ്മുടെ സോഷ്യൽ ഫ്രാബ്ബിക്കിനെ അത് ബ്രേക്ക് ചെയ്യും.

വടകരയിൽ അയാൾക്കൊപ്പം കൂടിയ, ചിരിച്ച, പ്രവർത്തിച്ച, ആർത്തലച്ച, പലമതത്തിൽ നിന്നുമുള്ള/മതമില്ലാത്ത

പരശ്ശതം മനുഷ്യരെ നിങ്ങൾ ഒറ്റയടിക്ക് വർഗ്ഗീയ വാദികൾ ആക്കിക്കഴിഞ്ഞു ഇതിനകം..!!

മാത്രമല്ല വടകരയിലുള്ള ഒരു സമുദായത്തെ മുഴുവൻ നിങ്ങൾ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുന്നു.!

മുസ്ലിം സമുദായം ഇനി മതേതരത്വം തെളിയിക്കണമെങ്കിൽ, അവർക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഏതു പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി ഒരുമിച്ചു കൂടാനും നിങ്ങളുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങണം എന്ന തിട്ടൂരം ആണ് ഇത്.

എങ്കിൽ അതങ്ങു നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി..!!

ഒരുത്തന്റെയും അരയിലെ അരഞ്ഞാണം അല്ല ഈ നാട്ടിലെ മനുഷ്യർ .!!

അവർ അവർക്ക് ഇഷ്ടമുള്ളവർക്ക്

മുദ്രാവാക്യം വിളിക്കും..!!

ഒരുമിച്ചു കൂടും..!!

ആരവം മുഴക്കും..!!

ചിലപ്പോൾ ആർത്തലക്കും..!!

അതിനെയൊകെ

മത അശ്ലീലമായി കാണുന്ന നിങ്ങളുടെ

ആ കണ്ണും മനസ്സും കഴുകാൻ

കടയിൽ നിന്നും ഹാർപ്പിക്ക് വാങ്ങുകയല്ലാതെ

വേറെ വഴിയില്ല.

ഇനി ഇവർ പറയുന്ന രീതിയിൽ ശൈലജ ടീച്ചർക്ക്

എതിരായി മത ചിഹ്നങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെകിൽ തീർച്ചയായും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കൂ.

അത് ചെയ്ത വ്യക്തികൾ ഉണ്ടങ്കിൽ ശിക്ഷ കൊടുക്കൂ,

പോലീസും

നിയമവും കയ്യിൽ ഉണ്ടായിട്ട് ആ വഴിയല്ലേ സ്വീകരിക്കേണ്ടത്.

അല്ലാതെ

‘ഒരു വിഭാഗം മുഴുവൻ ഷാഫിക് വേണ്ടി ആർത്തലച്ചു’

അവരുടെ കൂടിച്ചേരൽ അശ്ലീലം ആണ് എന്നൊക്കെ

പറയുന്നവന്റെ/വളുടെ മനസ്സ് വിഷമാണ്.

നിങ്ങളൊക്കെ എല്ലാ കാലവും മനസ്സിൽ സൂക്ഷിക്കുന്നത്

ഈ വിഷം തന്നെയാണ് എന്ന് അറിയാഞ്ഞിട്ടല്ല.

പക്ഷെ നിങ്ങൾ പുറത്തേക് പറയുന്ന സംഘപരിവാര വിദ്വേഷവും മത നിരപേക്ഷതയും

ഈ കെട്ട കാലത്ത് ‘വാക്കിലെങ്കിലും’ ആശ്വാസമാണല്ലോ എന്ന് കരുതിയിട്ട് മാത്രമാണ്.

ഒന്നറിയണം എന്നുണ്ട്:

ഈ സോഷ്യൽ മീഡിയ മൂടുകുലുക്കിപ്പക്ഷികൾ ഏറ്റു പിടിച്ച ഈ സാമുദായിക വർഗ്ഗീയതയുടെ വിഷക്കനൽ,

ബഹു.ശൈലജ ടീച്ചറുടെ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ ഓൺ ചെയ്യുന്നുണ്ടോ എന്ന്,

അതല്ല തള്ളിപ്പറയുമോ എന്ന്.

തിരഞ്ഞെടുപ്പും ജയവും പരാജയവും അവസാനിക്കും പക്ഷെ, ഒരു സമുദായത്തെ വർഗീയ ചാപ്പ കുത്തി

നിരന്തരം അരികുവത്കരിക്കാനും ഭയപ്പെടുത്താനും നടത്തുന്ന ഈ നീക്കങ്ങൾക്കു വലിയ വില നൽകേണ്ടിവരും.

ഇവിടെ കുറച്ചു മനുഷ്യൻമാർ സ്നേഹിച്ചും പങ്കുവെച്ചും ജീവിച്ചു പൊയ്ക്കോട്ടേ

പ്ലീസ്..!!

ബഷീർ ഫൈസി ദേശമംഗലം

ബഷീർ ഫൈസി ദേശമംഗലം, ഷാഫി പറമ്പിൽ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

Next Post

ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് കസ്റ്റഡിയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് കസ്റ്റഡിയിൽ

ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് കസ്റ്റഡിയിൽ

ആർ.എസ്.എസ് സംവരണത്തിന് എതിരല്ല -മോഹൻ ഭഗവത്

ആർ.എസ്.എസ് സംവരണത്തിന് എതിരല്ല -മോഹൻ ഭഗവത്

“സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കണം” -സുനിത കെജ്‌രിവാൾ

"സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കണം" -സുനിത കെജ്‌രിവാൾ

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കുടുംബ ലഹള, അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മലപ്പുറം കരിങ്കല്ലത്താണിയില്‍ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In