കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് ലഹരിവസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പോലീസ് കണ്ടെത്തി. ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്തുതൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്കെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. മുന്‍പ് സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി വേങ്ങരയില്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.