തിരുവനന്തപുരം> വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ അടിയുറച്ച വര്‍ഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്ന് മെയ്ദിനാശംസയില് മുഖ്യമന്ത്രി പിണറായി വിജയന്. ആ മുന്നേറ്റത്തിന്റെ പോരാട്ടവീറില്‍ സമത്വത്തിലും സഹോദര്യത്തിലുമൂന്നിയ ഒരു പുത്തന്‍ ലോകം യാഥാര്‍ത്ഥ്യമാവും. അതിനായി നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
തൊഴിലവകാശങ്ങള്‍ക്കായി ലോകമെങ്ങും അലയടിച്ചുയര്‍ന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരമാണ് മെയ് ദിനം. ചൂഷണങ്ങള്‍ക്കെതിരെ സംഘടിക്കാനും അവകാശ സമരങ്ങള്‍ നയിക്കാനുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ പരിശ്രമങ്ങള്‍ക്ക് നാനാവിധമായ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. നല്ല നാളേക്കായുള്ള പോരാട്ടങ്ങള്‍ക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവര്ക്കും മെയ് ദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു