ന്യൂഡൽഹി: ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് അറിയിച്ച് എസ്.ബി.ഐ. ശനിയാഴ്ച സേവനങ്ങൾക്ക് തടസം നേരിടുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്. സെർവറുകളിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്നും എസ്.ബി.ഐ ട്വീറ്റിൽ അറിയിച്ചു. ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്നാണ് എസ്.ബി.ഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങൾ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതൽ 4.30 വരെയാകും തടസം നേരിടുക. ജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും എസ്.ബി.ഐ അറിയിച്ചു. ഇതിന് മുമ്പ് ഒക്ടോബർ എട്ടിനാണ് എസ്.ബി.ഐ സെർവറിൽ അറ്റകൂറ്റപ്പണി നടത്തിയത്.