ന്യൂഡൽഹി: ടി.വി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി രൂപാലി ഗാംഗുലി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാർട്ടി പ്രവേശം.
രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പാത പിന്തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും ജനങ്ങൾ അനുഗ്രഹിക്കണമെന്നും രൂപാലി പറഞ്ഞു.
ബി.ജെ.പി മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. അവരുടെ പ്രവർത്തനങ്ങളിലേക്ക് നമ്മളുട സംഭാവനയും വേണമെന്നും അവർ പറഞ്ഞു.