തൃശൂർ: തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരന് ആണ്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജനുവരി 27-നാണ് ആപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. പീഡനം, കവർച്ച ഉൾപ്പെടെ ഏഴ് കേസുകളാണ് ഇയാളുടെ പേരിലുള്ളത്.