കോഴിക്കോട്: കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍.
കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ പിടികൂടിയത്. അസ്വഭാവികമായി ഇറാനിയന്‍ ബോട്ടിന്റെ സാന്നിധ്യം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഇവര്‍ പിടിയിലായത്.
ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.