• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൃത്യമായ ചികിത്സയിലൂടെ ആസ്‌ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോർജ്

by Web Desk 04 - News Kerala 24
May 6, 2024 : 3:38 pm
0
A A
0
കൃത്യമായ ചികിത്സയിലൂടെ ആസ്‌ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇൻഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീർണമാക്കുന്നു. ആസ്ത്മ, സിഒപിഡി തുടങ്ങിയ ദീർഘസ്ഥായിയായ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ശ്വാസ് പദ്ധതി രാജ്യത്താദ്യമായി കേരളത്തിലാരംഭിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, ജനറൽ ആശുപത്രികളിലൂടെയും നടപ്പിലാക്കുന്ന ശ്വാസ് ക്ലിനിക്കുകളിലൂടെ 25,000ത്തിലധികം ആസ്ത്മ രോഗികൾക്ക് ശാസ്ത്രീയമായ ചികിത്സകൾ നൽകി വരുന്നു. രോഗ നിർണയത്തിനായുള്ള സ്‌പൈറോമെട്രി, ചികിത്സയ്ക്കായി ഇൻഹേലർ മരുന്നുകൾ, പൾമണറി റീഹാബിലിറ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഈ ക്ലിനിക്കുകളിൽ ലഭ്യമാണ്. കൂടുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും മേയ് മാസം ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ആസ്ത്മ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ഉദ്ദേശത്തോട് കൂടി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) യാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ‘ആസ്തമയെ കുറിച്ചുള്ള അറിവുകൾ രോഗനിയന്ത്രണം ശക്തിപ്പെടുത്തുന്നു’ (Asthma Education Empowers) എന്നതാണ് ഈ വർഷത്തെ സന്ദേശം. ആസ്ത്മ രോഗ പ്രതിരോധം, ശാസ്ത്രീയമായി നിഷ്‌കർഷിച്ചിട്ടുള്ള ചികിത്സ രീതികൾ, രോഗാതുരത കുറയ്ക്കൽ, മരണം ഒഴിവാക്കൽ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സന്ദേശം വിരൽ ചൂണ്ടുന്നത്.

260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളിൽ ഒന്നാണ് ആസ്ത്മ, ലോകമെമ്പാടും ഓരോ വർഷവും 4,50,000 മരണങ്ങൾക്ക് കാരണമാകുന്നു, അവയിൽ മിക്കതും തടയാൻ കഴിയുന്നവയാണ്. ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവും ആസ്ത്മയുടെ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ചുമ, ശ്വാസതടസം, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയർന്ന താപനില: 12 ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

മേയർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മേയർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

മേയർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം

കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

പാകിസ്താൻ വളകളണിയുന്നില്ല; അവരുടെ കൈവശം അണുബോംബുണ്ടെന്നും ഫാറൂഖ് അബ്ദുല്ല

പാകിസ്താൻ വളകളണിയുന്നില്ല; അവരുടെ കൈവശം അണുബോംബുണ്ടെന്നും ഫാറൂഖ് അബ്ദുല്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In