തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രസിഡന്റ് എംഎല്‍എക്കെതിരെ രംഗത്തെത്തിയത്. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം എല്‍. എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റജി വ്യക്തമാക്കി. പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ എം എല്‍ എ സ്വയം ചെറുതാവുകയാണ്.
വിവേകം തോന്നുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭരണ നേതൃത്വവുമെങ്കിലും അതിന് ശ്രമിക്കണം. എം എല്‍ എ ആയാലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്കു സര്‍ക്കാര്‍ മടിച്ചുനില്ക്കരുത്. നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിച്ചുനില്ക്കുന്നത്. പരിഷ്കൃതമായ ജനാധിപത്യ സമൂഹത്തിന എം എല്‍ എയുടെ നടപടി തെല്ലും ഭൂഷണമല്ലെന്നും അദ്ദേഹം ആരോപിച്ചു.