മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 18 പ്രവാസികള്‍ പിടിയിലായി. അല്‍-വുസ്ത ഗവര്‍ണറേറ്റില്‍ ദുഃഖമിലെ മഹൂത് വിലായത്തില്‍ നിന്നുമാണ് പ്രവാസികള്‍ അറസ്റ്റിലായത്.
മത്സ്യ സംരക്ഷണ നിയന്ത്രണ സമിതി റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. മഹൂത് വിലായത്തിലെ സരബ് ഗ്രാമത്തിലെ പുറംകടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പ്രവാസി തൊഴിലാളികളാണ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടതെന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ കാര്‍ഷിക – മത്സ്യ – ജല വിഭവ സംരംഭ ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.