• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എയർ ഇന്ത്യ മിന്നൽ പണിമുടക്ക്‌ ; യാത്രക്കാർ പെരുവഴിയിൽ , കുടുങ്ങിയവരിൽ ഏറെയും ഗൾഫ്‌യാത്രക്കാർ

by Web Desk 04 - News Kerala 24
May 9, 2024 : 10:24 pm
0
A A
0
എയർ ഇന്ത്യ മിന്നൽ പണിമുടക്ക്‌ ; യാത്രക്കാർ പെരുവഴിയിൽ , കുടുങ്ങിയവരിൽ ഏറെയും ഗൾഫ്‌യാത്രക്കാർ

തിരുവനന്തപുരം/കൊച്ചി: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ തൊഴിലാളി ദ്രോഹനടപടികളിൽ പ്രതിഷേധിച്ച്‌ ജീവനക്കാർ പണിമുടക്കിയതോടെ ചൊവ്വ രാത്രിമുതൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്‌. കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ഗൾഫ്‌ സർവീസുകൾ ഉൾപ്പെടെ തൊണ്ണൂറിലേറെ ആഭ്യന്തര, വിദേശ വിമാനങ്ങൾ മുടങ്ങിയതോടെ ആയിരക്കണക്കിന്‌ യാത്രക്കാർ പെരുവഴിയിലായി. സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) എയർ ഇന്ത്യയോട്‌ വിശദീകരണം തേടി.

പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ്‌ അവസാന നിമിഷം രോഗാവധി (സിക്ക്‌ ലീവ്‌) നൽകി മിന്നൽ പണിമുടക്ക്‌ നടത്തിയത്‌. ഇവർ മൊബൈൽ ഫോണുകളും ഓഫ്‌ ചെയ്‌തുവച്ചു. ഡൽഹി, ബംഗളുരു വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകളും മുടങ്ങിയപ്പോൾ മംഗളുരുവിൽനിന്നുള്ള ഏഴുസർവീസുകളെ ബാധിച്ചില്ല.
വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ വിമാനത്താവളങ്ങളിൽ പ്രതിഷേധിച്ചു. വിസ കാലാവധി കഴിയുന്നവരും ജോലി അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുന്നവരും വ്യാഴാഴ്‌ച ജോലിയിൽ പ്രവേശിക്കേണ്ടവരും പ്രതിസന്ധിയിലായി.

തിരുവനന്തപുരത്ത്‌ നാലും കരിപ്പൂരിൽ 12ഉം കൊച്ചിയിൽ എട്ടും- കണ്ണൂരിൽ ഒമ്പതും- വിദേശ സർവീസുകൾ റദ്ദാക്കി. പുലർച്ചെയുള്ള വിമാനങ്ങളിൽ പോകാൻ അർധരാത്രിക്കുമുമ്പ്‌ എത്തിയ യാത്രക്കാർ സുരക്ഷാപരിശോധന കഴിഞ്ഞ് ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്‌. പൊതുമേഖലാസ്ഥാപനമായിരുന്ന എയർ ഇന്ത്യ മോദി സർക്കാർ ടാറ്റാ സൺസിന്‌ കൈമാറുകയായിരുന്നു. എയർ ഇന്ത്യയുടെ ആസ്‌തി 45,000 കോടി രൂപയായിരുന്നപ്പോൾ 18,000 കോടി രൂപയ്‌ക്കാണ്‌ ടാറ്റയ്‌ക്ക്‌ വിറ്റത്‌

നിവേദനം പരിഗണിച്ചില്ല
സീനിയർ തസ്‌തികകളിൽ മെറിറ്റ്‌പറഞ്ഞ്‌ പുറത്തുനിന്ന്‌ നിയമനം നടത്തുക, നിസാര കാരണങ്ങൾക്ക്‌ പിരിച്ചുവിടുക, വിമാനക്കമ്പനി ലയനശേഷം ടിഎ, ഡിഎ, എച്ച്‌ആർഎ എന്നിവ വെട്ടിക്കുറയ്‌ക്കുക, അവധി നിഷേധിക്കുക, ജീവനക്കാരോട്‌ വിവേചനം കാണിക്കുക തുടങ്ങിയ നടപടികളിൽ സീനിയർ കാബിൻ ക്രൂ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലായിരുന്നു. കമ്പനി ചെയർമാന്‌ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ എംപ്ലോയീസ്‌ യൂണിയൻ നിവേദനം നൽകിയിട്ടും പരിഗണിച്ചില്ല.

സംഭവങ്ങളുടെ യഥാർഥ കാരണമറിയാൻ അവരുമായി ബന്ധപ്പെട്ടുവരികയാണെന്ന്‌ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വക്താവ്‌ പ്രതികരിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പകരം ഏർപ്പാടുകൾ ചെയ്യുകയാണെന്നും വിമാന സമയം മാറ്റി നൽകുകയോ ടിക്കറ്റ്‌ നിരക്ക്‌ മടക്കി നൽകുകയോ ചെയ്യുമെന്നും വക്താവ്‌ പറഞ്ഞു. എന്നാൽ, ബദൽ സംവിധാനങ്ങളിൽ ഉറപ്പ്‌ ലഭിച്ചിട്ടില്ലെന്ന്‌ യാത്രക്കാർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂർവ വിദ്യാർത്ഥികളിൽ നിന്നും കോർപറേറ്റുകളിൽ നിന്നും മദ്രാസ് ഐഐടിക്ക് സംഭാവനയായി ലഭിച്ചത് 513 കോടി രൂപ

Next Post

ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ലയിൽ നടക്കും

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ലയിൽ നടക്കും

ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ലയിൽ നടക്കും

ഹരിയാന വിശ്വാസ വോ​ട്ടെടുപ്പിന് ഗവർണറെ സമീപിച്ച് ജെ.ജെ.പി

ഹരിയാന വിശ്വാസ വോ​ട്ടെടുപ്പിന് ഗവർണറെ സമീപിച്ച് ജെ.ജെ.പി

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ജോലിയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു, 16 ലേറെ പേർക്ക് പരിക്ക്

കാട്ടുതീയ്ക്ക് പിന്നാലെ ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ‘ഏലിയാസ്’, വലഞ്ഞ് ജനം

ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത, 12 ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In