ചണ്ഢിഗഡ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ഗവർണർ ബന്ദാരു ദത്താത്രേയയെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് ഇന്ന് അനുമതി ലഭിച്ചേക്കും. ബി ജെ പി സർക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. വിശ്വാസ വോട്ടെടുപ്പിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ജെ ജെ പി വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. 88 സീറ്റുള്ള നിയമസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് 40 സീറ്റുള്ള ബി ജെ പി സർക്കാർ രൂപീകരിച്ചത്. എന്നാൽ 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.