• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി

by Web Desk 04 - News Kerala 24
May 10, 2024 : 2:54 pm
in India, News
0
A A
0
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി

ന്യൂഡൽഹി: ഡൽഹി മ​ദ്യ​ന​യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേ​സി​ൽ ഇ.ഡി അറസ്റ്റ് ചെയ്ത് തി​ഹാ​ർ ജ​യി​ലിലടച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് സുപ്രീംകോടതി ജൂൺ ഒന്ന് വരെ ഉപാധികളോടെ ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ചു. ഹ​ര​ജി​യി​ൽ കെ​ജ്രി​വാ​ളി​ന്റെ​യും ഇ.​ഡി​യു​ടെ​യും വാ​ദം കേ​ട്ട ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ​ദ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞത്. ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല. ഫയലുകളിൽ ഒപ്പിടരുത്. എന്നാൽ, ജാമ്യകാലയളവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല.

ഹരജിയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായിരുന്നു. ജാ​മ്യം ന​ൽ​കു​മെ​ന്ന സൂ​ച​ന​ ബെഞ്ച് ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു. കെ​ജ്രി​വാ​ളി​നെ സ്ഥി​രം കു​റ്റ​വാ​ളി​യെ​ന്ന നി​ല​യി​ൽ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ന്നത് പരിഗണിക്കുമെന്നും കോടതി സൂ​ചി​പ്പി​ച്ചി​രു​ന്നു.

കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും തീർപ്പാക്കാനാകാതെ കിടക്കുന്നുവെന്നും അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.

അതേസമയം, ജാമ്യ ഹരജിയെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ശക്തമായി എതിർക്കുകയാണ് ചെയ്തത്. ഗുരുതര കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുകയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകലുമാകും. ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണ്. സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.

അതിനിടെ, അരവിന്ദ് കെജ്രിവാളിനെതിരായ കേസിൽ ആദ്യ കുറ്റപത്രം ഇ.ഡി ഇന്ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഇ.ഡി ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. കെജ്രിവാളിനെ പ്രധാന പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിലെ സ്ഥാനാർഥികളിൽ വിദ്യാസമ്പന്നൻ കനയ്യകുമാർ; എ.എ.പിയുടെ രണ്ട് സ്ഥാനാർഥികൾക്ക് 11ാം ക്ലാസ് വിദ്യാഭ്യാസം മാത്രം

Next Post

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് സുപ്രീം കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് സുപ്രീം കോടതി

ലിവ് ഇൻ പങ്കാളിയുമായി ബന്ധം പുലർത്താൻ കുറ്റവാളികൾക്ക് പരോൾ അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി

ലിവ് ഇൻ പങ്കാളിയുമായി ബന്ധം പുലർത്താൻ കുറ്റവാളികൾക്ക് പരോൾ അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി

മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു – രാഹുൽ ഗാന്ധി

മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു - രാഹുൽ ഗാന്ധി

പെപ്സി തിരുത്തുന്നു; ഇന്ത്യക്കാർക്കും ആരോഗ്യമാകാം

പെപ്സി തിരുത്തുന്നു; ഇന്ത്യക്കാർക്കും ആരോഗ്യമാകാം

‘വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു’

'വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021