കോഴിക്കോട് > കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ വെച്ച് രാഹുൽ തന്നെ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും മർദ്ദിക്കുന്നത് തടയാൻ ആ വീട്ടുകാർ ശ്രമിച്ചില്ലെന്നും യുവതി. സ്ത്രീധനം ആവശ്യപ്പെട്ടാണ് രാഹുൽ ക്രൂരമായി മർദിച്ചത് . തലയിലും നെറ്റിയിലും ഇടിച്ചു. ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. മരിച്ചുപോകുമെന്ന് ആ നിമിഷം കരുതി. ആ സമയം രാഹുൽ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നും യുവതി പറഞ്ഞു. വിരുന്നിനായി വീട്ടുകാർ വരുമ്പോൾ ശുചിമുറിയിൽ വീണതാണെന്ന് പറയാൻ ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയായതെയുള്ളൂ. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്‍റെ മുകളിലെ മുറിയില്‍ വെച്ചായിരുന്നു മര്‍ദനം. 150 പവനും കാറും ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞായിരുന്നു മർദനം.
അതേസമയം പൊലീസ് അനാസ്ഥയാണ് കാണിക്കുന്നതെന്ന് യുവതിയും പിതാവും പറഞ്ഞു. മർദിച്ചതിന്റെ തെളിവടക്കം എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ല. പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തത്തിലും കുടുംബത്തിന് അമർഷമുണ്ട്. പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടുകാർ എത്തിയപ്പോഴാണ് മർദ്ദനത്തെ കുറിച്ച് യുവതി പറഞ്ഞത്. ആ സമയം വളരെ അവശയായിരുന്നു. ആദ്യം ആശുപത്രിയിൽ പോയി. അവിടെ നിന്നുമാണ് പൊലീസ് സ്റ്റേഷനിൽ എന്നിയത്. അപ്പോൾ രാഹുലും സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. ഒരു പൊലീസുകാരൻ രാഹുലിന്റെ തോളിൽ കെെയിട്ട് സൗഹൃദത്തിലിരിക്കുയായിരുന്നുവെന്നും യുവതി പറഞ്ഞു.