വൈഗ: വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ വൈഗ ഡാമിൽ ജലനിരപ്പ് ഉയർന്നു. മധുരയിലുണ്ടായ കനത്ത മഴയാണ് നീരൊഴുക്ക് വർധിക്കാൻ കാരണം. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ വൈഗ നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്.
വൈഗ നദിയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ തീരത്ത് താമസക്കുന്ന അഞ്ച് ജില്ലക്കാർക്ക് ജാഗ്രതാ നിർദേശം അധികൃതർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
രാമനാഥപുരത്തെ ജനങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും വേണ്ടിയാണ് വൈഗ ഡാമിലെ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്.