ഊട്ടി: സർക്കാർ വിതരണം ചെയ്യുന്ന മദ്യത്തിൽ ലഹരി വസ്തുക്കളും വെള്ളവും കലർത്തി വിൽപന നടത്തിയ സർക്കാർ മദ്യഷാപ്പിലെ രണ്ടുജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഊട്ടി റൗണ്ടാന ഭാഗത്തെ ടാസ്മാക് കടയിൽ ജോലി ചെയ്യുന്ന സൂപ്പർവൈസർമാരായ ഉമേഷ്, സതീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യത്തിൽ വെള്ളവും ലഹരിവസ്തുക്കൾ കലർത്തി വിൽപന നടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു.
ജില്ല അധികൃതർ ഗൗരവമായി കണ്ടില്ല. ചെന്നൈയിൽനിന്നുള്ള സ്പെഷൽ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി നടപടിയെടുക്കുകയായിരുന്നു.