• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുന്‍ എസ്ഡിപിഐക്കാരനെ കെട്ടിത്തൂക്കി മര്‍ദിച്ചു , മൂത്രം കുടിപ്പിച്ചു ; 3 എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

by Web Desk 01 - News Kerala 24
February 13, 2022 : 2:49 pm
in Kerala, News
Reading Time: 1 min read
0
A A
0
മുന്‍ എസ്ഡിപിഐക്കാരനെ കെട്ടിത്തൂക്കി മര്‍ദിച്ചു , മൂത്രം കുടിപ്പിച്ചു ; 3 എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

കൊണ്ടോട്ടി : തേഞ്ഞിപ്പലം സ്വദേശിയായ മുപ്പത്താറുകാരനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. പുളിക്കൽ ചെറുകാവ് കുണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടിപ്പീടിക പുള്ളിശ്ശേരിക്കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ ചാലൊടി സഹീർ (40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ആക്രമണത്തിനിരയായ യുവാവ് മുൻ എസ്.ഡി.പി.ഐ. പ്രവർത്തകനാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കാനുള്ള കാരണം വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഘടന വിട്ടതിലുള്ള പ്രതികാരമാണെന്നാണു സൂചന.കഴിഞ്ഞ 20-ന് രാത്രിയിൽ യുവാവിനെ പള്ളിക്കലിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി കരിപ്പൂരിലുള്ള എസ്.ഡി.പി.ഐ. നേതാവിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. നഗ്നനാക്കി മാരകായുധങ്ങളുപയോഗിച്ചും കെട്ടിത്തൂക്കിയും മർദിക്കുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും യുവാവ് പോലീസിനോടു പറഞ്ഞു. പരിക്കേറ്റ യുവാവിനെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇക്കാരണത്താൽ യുവാവ് പരാതി നൽകിയിരുന്നില്ല.

കഴിഞ്ഞ എട്ടാംതീയതി അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വധഭീഷണി ഉയർത്തിയതോടെയാണ് ഇയാൾ പരാതി നൽകിയത്. തുടർന്നാണ് മൂന്നുപേരെ പിടികൂടിയത്. കേസിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, കരിപ്പൂർ ഇൻസ്പെക്ടർ പി. ഷിബു, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എസ്.ഐ. ദിനേശൻ, എ.എസ്.ഐ. രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തി

Next Post

ബെംഗളൂരുവില്‍ ബിസിനസ് , നാട്ടില്‍ എംഡിഎംഎ കച്ചവടം ; ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബെംഗളൂരുവില്‍ ബിസിനസ് , നാട്ടില്‍ എംഡിഎംഎ കച്ചവടം ; ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയില്‍

ബെംഗളൂരുവില്‍ ബിസിനസ് , നാട്ടില്‍ എംഡിഎംഎ കച്ചവടം ; ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയില്‍

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ഞങ്ങളുടെ പോരാട്ടം ഭാവിതലമുറയ്ക്ക് വേണ്ടി ; പഞ്ചാബില്‍ പ്രതീക്ഷയോടെ സിദ്ദു

ഞങ്ങളുടെ പോരാട്ടം ഭാവിതലമുറയ്ക്ക് വേണ്ടി ; പഞ്ചാബില്‍ പ്രതീക്ഷയോടെ സിദ്ദു

ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ചസംഭവിച്ചു ;  ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ചസംഭവിച്ചു ; ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

കരിപ്പൂരിലെ സ്വര്‍ണ കവര്‍ച്ച , മുഖ്യപ്രതി അറസ്റ്റില്‍ ;  ഇതുവരെ അറസ്റ്റിലായത് 16 പേര്‍

കരിപ്പൂരിലെ സ്വര്‍ണ കവര്‍ച്ച , മുഖ്യപ്രതി അറസ്റ്റില്‍ ; ഇതുവരെ അറസ്റ്റിലായത് 16 പേര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021